ഈ വർഷത്തെ റമദാൻ നോമ്പ് അതിന്റെ അവസാന ആഴ്ചയിലേക്ക് കടക്കുമ്പോൾ നോമ്പെടുക്കുന്ന പലര്‍ക്കും ഉണ്ടാകുന്ന തലവേദനയെക്കുറിച്ച് ചില വിവരങ്ങൾ. ഇത്തരം തലവേദന സാധാരണമാണ്. നോമ്പ് തുറക്കുന്ന സമയത്ത് ആവശ്യമായ ഭക്ഷണം, ഉറക്കം തുടങ്ങിയവ ശ്രദ്ധിച്ചാല്‍ തലവേദനയകറ്റാം ജീവിത ശൈലിയിലുണ്ടാകുന്ന പെട്ടെന്നുള്ള മാറ്റം, ശരീരത്തിലെ ദ്രാവകത്തിെന്റ അളവിലുണ്ടാകുന്ന കുറവ്, ക്രമം തെറ്റിയുള്ള ഉറക്കം എന്നിവയാണ് തലവേദനക്ക് കാരണം.
ചില വ്യക്തികള്‍ക്ക് നോമ്പുതുറക്ക് മുമ്പും മറ്റുള്ളവര്‍ക്ക് നോമ്പുതുറക്ക് ശേഷവുമാണ് തലവേദന അനുഭവപ്പെടാറുള്ളത്. ശരീരത്തിലെ ഊര്ജത്തിെന്റ പ്രധാന സ്രോതസ്സായ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയുന്നത് മൂലമാണ് നോമ്പുതുറക്ക് മുമ്പ് തലവേദനയുണ്ടാകുന്നത്. മറിച്ച് അമിതമായി ഭക്ഷണം കഴിക്കുന്നതാണ് നോമ്പുതുറക്ക് ശേഷമുള്ള തലവേദനക്ക് പ്രധാനകാരണം. ഇത് ശ്വാസ തടസ്സത്തിനും തളര്‍ച്ചക്കും കാരണമാകും. അമിതമായി ഭക്ഷണം കഴിക്കുന്നതും വെള്ളംകുടിക്കുന്നതും ഡയഫ്രത്തില്‍ കൂടുതല്‍ സമ്മര്‍ദം ഉണ്ടാക്കുന്നു.
താഴെ പറയുന്നവ ശീലമാക്കിയാല്‍ തലവേദന അകറ്റാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
- അത്താഴം വൈകിപ്പിക്കുകയും പോഷക സമ്പുഷ്ടമായ ഭക്ഷണവും പഴങ്ങളും കഴിക്കുകയും ചെയ്യുക.
- വൈകിയുള്ള ഉറക്കം ഒഴിവാക്കുക, കഴിയുന്നതും ഉറങ്ങുന്നതില്‍ ക്രമംപാലിക്കുക. പകല്‍സമയങ്ങളില്‍ അല്പം മയങ്ങുക.
- ഇഫ്താറിനും അത്താഴത്തിനും ഇടയില്‍ ഏകദേശം മൂന്നു ലിറ്റര്‍ വരെ വെള്ളം കുടിക്കുക, ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുക.
- ഇഫ്താറിലും അത്താഴത്തിലും മിതത്വം പാലിച്ച് രക്തത്തിലെ ഗ്ലൂക്കോസ് അളവ് ക്രമപ്പെടുത്താന്‍ ശ്രദ്ധിക്കുക.
- ചായ, കാപ്പി, സോഫ്റ്റ് ഡ്രിങ്ക്സ് പോലെയുള്ളവ കുറക്കുക
- പുറത്ത് ജോലി ചെയ്യുന്നവരാണെങ്കില്‍ കൂടി കൂടുതല്‍ സമയം വെയിലത്ത് നില്‍ക്കാതിരിക്കുക.