ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ക്കുന്നവര്‍ക്കെതിരെ കടുത്ത നടപടികളുമായി യു.എ.ഇ പബ്ലിക് പ്രോസിക്യൂഷന്‍. 1,00,000 മുതല്‍ 2,00,000 ദിര്‍ഹം വരെ പിഴ ലഭിക്കുന്ന കുറ്റകൃത്യമാണിത്.
ഹാനികരമായ അല്ലെങ്കില്‍ കാലാവധി കഴിഞ്ഞ ഭക്ഷണം വില്‍പ്പന നടത്തുന്നവര്‍ക്കും ഇതേ പിഴ ലഭിക്കുമെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ഭക്ഷ്യസുരക്ഷ സംബന്ധിച്ച ബോധവത്കരണ ക്യാമ്പയിന്റെ ഭാഗമായി പുറത്തിറക്കിയ സന്ദേശത്തിലാണ് ഇക്കാര്യം അറിയിച്ചത്.