കോവിഡ് മരുന്ന് ബ്ലാക്ക് മാർക്കറ്റിൽ – പ്രതികൾ പിടിയിൽ

ബംഗളുരു : കോവിഡ് ചികിത്സക്ക് വ്യാപകമായി ഉപയോഗിക്കുന്ന ആന്റി വൈറൽ മരുന്നായ റെംഡെസിവിര്‍ ബ്ലാക്ക് മാർക്കറ്റിൽ വിൽക്കാൻ ശ്രമിച്ച മൂന്ന് പേര് അറസ്റ്റിലായി. 3500 രൂപ വിലവരുന്ന മരുന്ന് 10500 രൂപയ്ക്കാണ് വില്പന നടത്തിയത്.

രാജേഷ്, ശകീബ്, സുഹൈൽ എന്നി ബംഗളുരു സ്വദേശികളെയാണ് ബം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ ക്രൈം​ബ്രാ​ഞ്ച് സം​ഘം അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ഗുരുശ്രീ മെഡിക്കൽസ് എന്ന മരുന്ന് വില്പന സ്ഥാപനം നടത്തി വരുന്ന രാ​ജേ​ഷി​നും ശ​ക്കീ​ബി​നു​മെ​തി​രെ സു​ദ്ഗു​ണ്ടെ​പാ​ള​യ പൊ​ലീ​സും സൊഹൈലിനെ മ​ടി​വാ​ള പൊ​ലീ​സു​മാ​ണ് കേ​സെ​ടു​ത്ത​ത്.

കൂടിയ വിലക്ക് മരുന്ന് വിൽക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത് .

spot_img

Related Articles

Latest news