തിരുവനന്തപുരം: രാജ്യസഭാ സീറ്റ് ലഭിക്കാതിരുന്ന ഇടത് സഹയാത്രികന് ചെറിയാന് ഫിലിപ്പിനെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും.
സിപിഎം വളരെ മോശമായാണ് ചെറിയാന് ഫിലിപ്പിനോട് പെരുമാറുന്നതെന്നും കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തണമോ എന്ന് തീരുമാനിക്കേണ്ടത് അദ്ദേഹമാണെന്നും ചെന്നിത്തല പറഞ്ഞു.
ചെറിയാന് കോണ്‍ഗ്രസിലേക്ക് മടങ്ങിവരണമെന്ന് മുല്ലപ്പള്ളിയും പറഞ്ഞു. ഉപാധികളില്ലാതെ അദ്ദേഹത്തിന് കോണ്‍ഗ്രസിലേക്ക് വരാമെന്നും അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നുവെന്നും കെപിസിസി അധ്യക്ഷന്‍ വ്യക്തമാക്കി. സിപിഎമ്മിന്റെ രണ്ടു രാജ്യസഭാ സീറ്റില്‍ ഒന്നിലേക്ക് ചെറിയാന് ഫിലിപ്പിന്റെ പേര് ഉയര്‍ന്നിരുന്നു.
എന്നാല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചപ്പോള്‍ അദ്ദേഹമുണ്ടായില്ല. കഴിഞ്ഞ തവണയും രാജ്യസഭയിലേക്ക് സിപിഎം ചെറിയാനെ പരിഗണിച്ചെങ്കിലും എളമരം കരീമിന് വേണ്ടി അദ്ദേഹത്തെ തഴയുകയായിരുന്നു.
ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം ചെറിയാന് ഫിലിപ്പിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തത്. പിന്നാലെയാണ് നേതാക്കളുടെ പരസ്യക്ഷണം വന്നത്.