കൊടുവള്ളി: കൊടുവള്ളി നഗരസഭാ പരിധിയിൽ രണ്ടാം ഘട്ട കോവിഡ് മഹാമാരിക്കെതിരെ ശക്തമായ നടപടികളുമായി നഗരസഭ രംഗത്ത്. പുതിയ CFLTC തുടക്കം ആരംഭിക്കുന്നതിനായി KMO ഐ.ടി.ഐ നഗരസഭ ഏറ്റുവാങ്ങി. നഗരസഭ ചെയർമാൻ വെള്ളറ അബ്ദു, ഹെൽത്ത് ഇൻസ്പെക്ടർ എം.പി ശശി, ജെ.എച്ച്.ഐ സജി എന്നിവർ കെട്ടിടം പരിശോധിച്ചു.
അടുത്ത ദിവസങ്ങളിലായി ക്ലിനിംഗും, മറ്റ് അടിയന്തര പ്രവർത്തികളും പൂർത്തീകരിച്ച് സജ്ജമാക്കും. അതോടൊപ്പം 2 ദിവസങ്ങളിലായി നഗരസഭയുടെ എല്ലാ പ്രദേശങ്ങളിലും മൈക്ക് അനൗൺസ്മെന്റ് വഴി ആളുകളെ ബോധവൽക്കരണം നടത്തി വരുന്നുണ്ട്. ഇന്ന് മുതൽ നഗരസഭ ഹെൽത്ത് വിഭാഗം ശക്തമായ പരിശോധന തുടങ്ങി. രാത്രികാലങ്ങളിലെ ഉപ്പിലിട്ടതടക്കമുള്ള ആൾകൂട്ടത്തിന് കാരണമാകുന്ന കച്ചവടങ്ങൾക്കെതിരെ നടപടി എടുക്കുന്നതാണ്.നിലവിൽ നഗരസഭയിലെ പൊയിലങ്ങാടി, വാവാട് വെസ്റ്റ്, നെല്ലാംകണ്ടി എന്നീ പ്രദേശങ്ങൾ കോവിഡ് വ്യാപനം കാരണം കണ്ടേയിൻമന്റ് സോണക്കിയിരിക്കുകയാണ്.
കോവിഡ് വാക്സിനേഷൻ നഗരസഭയുടെ ആറ് കേന്ദ്രങ്ങളിലായി നടക്കും. എപ്രിൽ 21 പനക്കോട് മദ്രസ്സയിലും 22, 23, 24, ഡിവിഷനുകളിലേത് ഏപ്രിൽ 23ന് വെള്ളിയാഴ്ച മദ്രസ്സാബസാർ മദ്രസ്സയിലും
33,34, 35,36,2,3, എന്നീ ഡിവിഷനുകളിലേത് ഏപ്രിൽ 24ന് ശനിയാഴ്ച ഇരുമോത്ത് മദ്രസ്സയിലും, എപ്രിൽ 26ന് 15,19,20, 21, ഡിവിഷനുകൾക്ക് വേണ്ടി തലപ്പെരുമണ്ണ സ്ക്കൂളിലും, എപ്രിൽ 28 ന് 4,5,6,7,8, 10 ഡിവിഷനുകളുടേത് കളരാന്തിരി എൽ.പി.സ്കൂളിലും, 16, 17, 18 ഡിവിഷനുകളുടേത് കരുവൻമ്പൊയിൽ വെച്ചും നടക്കും.
ഈ പ്രദേശങ്ങളിലേ 45 വയസ്സ് പൂർത്തിയായ എല്ലാവരേയും ക്യാമ്പിൽ പങ്കെടുപ്പിക്കും. ആധാർ കാർഡ് കൈവശം കരുതണം. ആരോഗ്യ പ്രവർത്തകർ എല്ലാ വീടുകളിലും സന്ദേശം എത്തിക്കുന്നതായിരിക്കും.