മാസ്ക്കുൾപ്പെടെ കോവിഡ് പ്രതിരോധ സാമഗ്രികൾക്ക് വിലയേറുന്നു

വിവിധ കോവിഡ് പ്രതിരോധ സാമഗ്രികൾക്ക് ഒരാഴ്ച കൊണ്ട് വിപണിയിൽ വൻ വിലക്കയറ്റം. പൂഴ്ത്തിവെപ്പാണ് പെട്ടെന്നുണ്ടായ ഈ വില വർധനവിന് പിന്നിലെന്നാണ് സംശയം.

മൊത്ത വ്യാപാര വിപണിയിൽ 72 രൂപ വിലയുണ്ടായിരുന്ന ആന്റിജൻ ടെസ്റ്റ് കാർഡിന് 121 രൂപയായിട്ടുണ്ട്, 201 രൂപയുടേതിന് ഇപ്പോൾ 234 രൂപയും. എക്സാമിനേഷൻ ഗ്ലൗസ് 100 എണ്ണം 395 രൂപയിൽ നിന്ന് 440 രൂപയായി. അണുവിമുക്തമാക്കാത്ത ഗ്ലൗസിന് 100 എണ്ണത്തിന് 325 രൂപ ആയിട്ടുണ്ട്.

പി പി ഇ കിറ്റ് 350 രൂപയ്ക്കാണ് കിട്ടുന്നത്. നേരത്തെ 309 രൂപയായിരുന്നു, 235 രൂപയുടെ പി പി ഇ കിറ്റ് ഇപ്പോൾ 250 രൂപയായിട്ടുണ്ട്. കഴിഞ്ഞ ആഴ്ച 59 രൂപയ്ക്ക് കിട്ടിയിരുന്ന ഫേസ് ഷീൽഡിന് ഇപ്പോൾ 65 രൂപ ആണ് വില, 18 രൂപയുടേതിന് 20 രൂപയും.

മാസ്കിന്റെ വിലയിലും സമാനമായ മാറ്റം കാണാം. ഫേസ് മാസ്ക് വില ഇപ്പോൾ 3.81 രൂപയാണ് (നേരത്തെ  3.70 രൂപ). സർജിക്കൽ മാസ്ക് ഇലാസ്റ്റിക് (50 എണ്ണം) 100 രൂപയും, കെട്ടുന്നത് 30 എണ്ണം 90 രൂപയുമാണ് പുതിയ വില.

ചെറുകിട വിലയിലും ഇതിനനുസൃതമായ മാറ്റം ദൃശ്യമാണ്.

spot_img

Related Articles

Latest news