കേരളത്തിൽ ശക്തമായ കാറ്റിനും മഴക്കും സാധ്യത

സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറിൽ എട്ട് ജില്ലകളില്‍ ശക്തമായ കാറ്റ് വീശിയടിക്കും; ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത

ദില്ലി: അടുത്ത മൂന്ന് മണിക്കൂറിൽ സംസ്ഥാനത്തെ എട്ട് ജില്ലകളിൽ ശക്തമായ കാറ്റ് വീശിയടിയ്ക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ,കോട്ടയം എന്നീ ജില്ലകളിലാണ് ശക്തമായ കാറ്റ് വീശുക. അതേസമയം 40 കി.മി. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനൊപ്പം, ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുളളതിനാല്‍ തീരപ്രദേശത്തുളളവര്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് ചൂണ്ടിക്കാട്ടി. അടുത്ത രണ്ട് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികൾക്കും ജാഗ്രതാ നിർദേശമുണ്ട്. മലയോര മേഖലയില്‍ ഇടിമിന്നല്‍ സജീവമാകാനാണ് സാധ്യത. അതിനാല്‍ പൊതുജനങ്ങള്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ സുരക്ഷാ മുൻകരുതൽ സ്വീകരിക്കണം. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുതെന്നും അധികൃതർ അറിയിച്ചു.

spot_img

Related Articles

Latest news