‌കെ പി ശശികലയുടെ ഫേസ്ബുക്ക് പോസ്റ്റിന് വിശദീകരണവുമായി പ്രവാസി യുവാവ്

മലപ്പുറം: മലപ്പുറത്ത് പി എസ് സി പരീക്ഷ എഴുതാൻ പോയ അനുഭവം പങ്കുവെച്ച് എസ് എഫ് ഐ നേതാവിന്റെതെന്ന പേരിൽ ഫെയ്‌സ് ബുക്കിൽ പ്രസിദ്ധീകരിച്ച പോസ്റ്റിന് മുൻ നിർത്തി ഹിന്ദു ഐക്യ വേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല  പോസ്റ്റ് ചെയ്ത കുറിപ്പിന് വിശദീകരണം നൽകികൊണ്ട് പ്രവാസി യുവാവും മോങ്ങത്തെ സാമൂഹിക പ്രവർത്തകനുമായ സി ടി അലവിക്കുട്ടി രംഗത്ത് വന്നു.
കാലാകാലങ്ങളായി മലപ്പുറത്തെ അവഹേളിക്കാൻ കുല്സിത ശ്രമം നടത്തുന്നവർക്ക് വിശദീകരണവുമായാണ് യുവാവ് രംഗത്ത് വന്നത്. കെ പി ശശികലയുമായിട്ട് നേരിട്ട് ടെലിഫോണിൽ സംസാരിക്കുകയും മലപ്പുറത്തിന്റെ അവസ്ഥ വിവരിക്കുകയുമാണ് ചെയ്തത്.

കച്ചവട നഷ്ടമുണ്ടാകുന്നതിന്റെ പേരിൽ റംസാൻ കാലത്ത് ചിലർ ഹോട്ടലുകൾ അടച്ചിടാറുണ്ടെങ്കിലും, തുറന്നു പ്രവർത്തിക്കുന്ന ഒരുപാട് ഹോട്ടലുകൾ മലപ്പുറത്ത് ഉണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. തെറ്റിധാരണകൾ ഉണ്ടെങ്കിൽ അത് മാറ്റിയെടുക്കണമെന്നും അലവിക്കുട്ടി സംഭാഷണ മധ്യേ പറഞ്ഞു.

ബീഫ് ഫെസ്റ്റും തീണ്ടാരി ഫെസ്റ്റും ഡാൻസ് ഫെസ്റ്റും നടത്തുന്നവർ മലപ്പുറത്ത് ഒരു കഞ്ഞി ഫെസ്റ്റ് നടത്താൻ നട്ടെല്ലുണ്ടോ എന്ന വെല്ലുവിളി ഏറ്റെടുക്കാൻ ആളില്ല എന്ന് പരിഹസിക്കുന്നതായിരുന്നു ശശികലയുടെ പോസ്റ്റ്. ഭക്ഷണ സ്വാതന്ത്യത്തിനു വേണ്ടി കൂട്ട ഒപ്പും കൂട്ടക്കരച്ചിലും കൂട്ടയോട്ടവും നടത്തുന്നവർ മലപ്പുറത്ത് റംസാനിൽ ഭക്ഷണം വിൽക്കാൻ അനുവദിക്കാത്തതിനെതിരെ പ്രതികരിക്കുന്നില്ലെന്നാണ് പോസ്റ്റിലെ മുഖ്യ ആക്ഷേപം.

പഞ്ചായത്തിന്റെ ലൈസൻസ് പ്രകാരം നടത്തുന്ന ഹോട്ടലുകൾക്ക് ഒരു മാസം അടച്ചിടാൻ അവകാശമുണ്ടോ ? റംസാനിൽ ഭക്ഷണം വില്ക്കുന്നത് അനിസ്ലാമികമാണെങ്കിൽ വിഗ്രഹങ്ങളെ പൂജിക്കാനുള്ള എണ്ണയും തിരിയും പട്ടും പൂവും ചന്ദനത്തിരിയും അരിയും ശർക്കരയും മറ്റും മറ്റും വിൽക്കുന്നത് അനിസ്ലാമികമല്ലേ ? തുടങ്ങി ഒരു പാടു ചോദ്യങ്ങൾ പോസ്റ്റിൽ ഉന്നയിച്ചിട്ടുമുണ്ട്.

spot_img

Related Articles

Latest news