റിയാദ്: ഖുർആനിന്റെ മാസമായ റമദാനോടനുബന്ധിച്ച് രിസാല സ്റ്റഡി സർക്കിൾ ഖുർആൻ പാരായണം, പ്രഭാഷണം, പ്രശ്നോത്തരി, മാഗസിൻ തുടങ്ങിയ മത്സര പരിപാടികൾ സംഘടിപ്പിക്കുന്നു.
മാർച്ച് 18 മുതൽ മേയ് ഏഴ് വരെ വരെ യൂണിറ്റ്, സെക്ടർ, സെൻട്രൽ, നാഷനൽ, ജി സി സി എന്നീ ഘടകങ്ങളിലായാണ് നടക്കുന്നത്.
കിഡ്സ്, ജൂനിയർ, സെക്കൻഡറി, സീനിയർ വിഭാഗങ്ങളിലായാണ് മത്സരം.
പ്രവാസികളായ ഇന്ത്യക്കാർക്ക് തങ്ങളുടെ മികവ് കാഴ്ച വെക്കാൻ അവസരമൊരുക്കുന്ന പരിപാടിയിൽ
വിദ്യാർഥികൾക്കും വിദ്യാർഥിനികൾക്കും യുവാക്കൾക്കുമാണ്( 33 വയസ്സ് )അവസരം. യൂണിറ്റ്, സെക്ടർ ഘടകങ്ങളിൽ മത്സരം പൂർത്തിയാക്കി ഒന്നാം സ്ഥാനം ലഭിച്ചവരുടെ, റിയാദ് സെൻട്രൽ തല മത്സരം ഏപ്രിൽ 23 വെള്ളി ഉച്ചക്ക് 2 മണി മുതൽ വൈകുന്നേരം 6 മണി വരെ ഓൺലൈൻ ആയാണ് നടക്കുന്നത്.
സെൻട്രൽ തല മത്സര വിജയികൾ ഏപ്രിൽ 30 ന് സൗദി നാഷണൽ മത്സരത്തിൽ പങ്കെടുക്കും. തുടർന്ന് മെയ് 7 ന് നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നും മികവ് തെളിയിച്ച മത്സരാർത്ഥികൾ മാറ്റുരയ്ക്കും.