‘ഞങ്ങളുണ്ട്’ ക്യാമ്പയിന്റെ ഭാഗമായി ശനിയാഴ്ച്ച മുതല്‍, ഡിവൈഎഫ്‌ഐ എല്ലാ യൂണിറ്റ് കേന്ദ്രങ്ങളിലും ഓണ്‍ലൈന്‍ രജിസ്ട്രേഷനുള്ള ഹെല്‍പ്പ് ഡെസ്ക് ആരംഭിക്കും. മുഴുവന്‍ പേരെയും വാക്സിനേഷന്‍ രജിസ്ട്രേഷന്റെ ഭഗമാക്കുന്നതിനുള്ള സാമൂഹിക ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിന്റെ ഭാഗമായാണിതെന്ന് ഡി.വൈ.എഫ്.ഐ അറിയിച്ചു.
കൊവിഡ് 19 രണ്ടാം തരംഗം കേരളത്തിൽ നിയന്ത്രണ വിധേയമെങ്കിലും വ്യാപനതോത് കൂടുകയാണ്. സാര്‍വ്വത്രിക വാക്സിനേഷനാണ് ഈ മഹാമാരിക്ക് പ്രതിരോധം തീര്‍ക്കുവാനും അതിജീവിക്കുവാനുമുള്ള പ്രധാന പോംവഴി. വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ തിരക്ക് ഒഴിവാക്കാന്‍, സ്പോട്ട് രജിസ്ട്രേഷന്‍ ഒഴിവാക്കി ഓണ്‍ലൈന്‍ ബുക്കിംഗ് സൗകര്യം ഒരുങ്ങുകയാണ്.
കഴിഞ്ഞ വർഷം മുതല്‍ തന്നെ ഡി.വൈ.എഫ്.ഐ വിവിധ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയും നടപ്പാക്കി വരികയും ചെയ്യുന്നുണ്ട്. സംസ്ഥാനത്ത് SSLC പരീക്ഷകള്‍ നടന്നുവരുന്ന സാഹചര്യത്തില്‍ കൊവിഡ് പോസിറ്റീവായ വിദ്യാര്‍ത്ഥികളെ പരീക്ഷ കേന്ദ്രത്തില്‍ എത്തിക്കുന്ന ‘സ്നേഹയാത്ര’യിലൂടെ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് സേവനം നല്‍കാന്‍ കഴിഞ്ഞു.