രോഗിയായ അച്ഛന്റെ കൂടെ നില്‍ക്കണമെന്ന് ആവശ്യം
കര്‍ണാടക : ബിനീഷ് കോടിയേരി ജയിലില്‍ തുടരും. ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി പരിഗണിക്കാതെ മാറ്റിവച്ചു. ജാമ്യത്തിനായി അവധിക്കാല ബെഞ്ചിനെ സമീപിക്കാമെന്നും കോടതി നിര്‍ദേശിച്ചു. അല്ലെങ്കില്‍ മധ്യവേനലവധി കഴിഞ്ഞ് ജാമ്യാപേക്ഷ പരിഗണിക്കേണ്ടി വരുമെന്നും ഹൈക്കോടതി.
ജാമ്യഹര്‍ജി പരിഗണിച്ച ഘട്ടത്തില്‍ തനിക്ക് രണ്ടു മണിക്കൂര്‍ വാദിക്കാനുണ്ടെന്ന് ഇഡിക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹൈക്കോടതിയോട് പറഞ്ഞു. ബിനീഷ് ഏറെ നാളായി ജയിലില്‍ ആണെന്ന് അഭിഭാഷകന് അറിയിച്ചപ്പോള്‍ മയക്കുമരുന്ന് കേസില്‍ ഇതിലും കൂടുതല്‍ കാലമായി ജയിലില്‍ കിടക്കുന്നവര്‍ ഉണ്ടെന്നു അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ ഓര്‍മിപ്പിച്ചു.
ബെംഗളൂരു കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷിനെ ഇഡി അറസ്റ്റ് ചെയ്തത് 2020 ഒക്ടോബര്‍ 29-നാണ്. ബിനീഷ് അറസ്റ്റിലായിട്ട് ഇതിനോടകം 175 ദിവസങ്ങള്‍ പിന്നിട്ടു. അച്ഛന് ക്യാന്‍സര്‍ ബാധയുണ്ടെന്നും ഒപ്പം നില്‍ക്കാനായി ജാമ്യം അനുവദിക്കണമെന്നും ബിനീഷ് കോടതിയില്‍ നല്കിയ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു.
ബിനീഷിന്റെ ജാമ്യാപേക്ഷ സെഷന്‍സ് കോടതി നേരത്തെ രണ്ടു തവണ തള്ളിയിരുന്നു