വോട്ടെണ്ണല്‍ ദിനത്തില്‍ ലോക്ക് ഡൗണ്‍: ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും

വോട്ടെണ്ണല്‍ ദിനമായ മേയ് രണ്ടിന് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും. കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുമ്പോൾ മേയ് രണ്ടിലെ വിജയാഹ്ലാദ പ്രകടനങ്ങളടക്കം തടയണമെന്നാണ് ഹര്‍ജികളിലെ ആവശ്യം.

മേയ് രണ്ടിന് ഫല പ്രഖ്യാപന ദിനത്തില്‍ നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തണമെന്നാവശ്യപ്പെട്ട് നിലവില്‍ മൂന്ന് ഹര്‍ജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ഇതിലൊന്നില്‍ തെരഞ്ഞെടുപ്പ് കമ്മീഷനോടും സര്‍ക്കാരിനോടും കോടതി നിലപാട് തേടിയിട്ടുമുണ്ട്.

ഹര്‍ജികള്‍ ഹൈക്കോടതിയുടെ അവധിക്കാല ബഞ്ചാണ് പരിഗണിക്കുക.

spot_img

Related Articles

Latest news