താമരശ്ശേരി:കോഴിക്കോട് പറമ്പിൽ ബസാറിൽ തുണിക്കടക്ക് തീയിട്ട സംഭവത്തിൽ തനിക്ക് അറിവോ, പങ്കോ ഇല്ലെന്ന് താമരശ്ശേരി സ്വദേശിയും കേസിൽ പോലീസ് പ്രതി ചേർക്കപ്പെട്ടയാളുമായ പണ്ടാരക്കണ്ടിയിൽ നൗഷാദ് പറഞ്ഞു.
കേസിൽ മുഖ്യ പ്രതി എന്നാരോപിക്കുന്ന റഫീഖ് 25 വർഷത്തിലധികമായി തൻ്റെ സുഹൃത്താണ്, സൗഹൃദം ഇപ്പോഴും തുടരുന്നുണ്ട്.
കച്ചവട ആവശ്യാർത്ഥം പതിവായി തമിഴ്നാട്ടിലെ നാമക്കലിൽ പോകുന്നയാളാണ് ഞാ ൻ, അല്ലാതെ ഒളിവിൽ പോയതല്ല. ചോദ്യം ചെയ്യാൻ വേണ്ടി എന്നെ കൊണ്ടുപോയത് തമഴ് നാട്ടിൽ നിന്നും തിരിച്ചെത്തിയ ശേഷം എൻ്റെ വീട്ടിൽ നിന്നുമാണ്. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി, കോടതിയിൽ ഹാജരാക്കിയ ഉടനെ തന്നെ ജാമ്യവും കിട്ടി. കുറ്റകൃത്യത്തിൽ പങ്കില്ലെന്ന് കോടതിയിൽ ബോധ്യപ്പെടുത്താൻ സാധിച്ചതിനാലാണ് ഉടനെ തന്നെ ജാമ്യം ലഭിച്ചതെന്ന് നൗഷാദ് പറഞ്ഞു.
തീവെപ്പുമായി ബന്ധപ്പെട്ട് കൂട്ടുപ്രതികളുടെ പേര് ഞാൻ പറഞ്ഞു എന്നുള്ളതും പച്ചക്കള്ളമാണെന്നും ,റഫീഖിൻ്റെ പങ്ക് പോലും എന്താണെന്ന് തനിക്കറിയില്ലെന്നും നൗഷാദ് വ്യക്തമാക്കി.
സുഹൃത്ത് എന്ന നിലക്ക് റഫീഖുമായി ഫോണിൽ സംസാരിക്കാറും, കൂടെ യാത്ര ചെയ്യാവുമുണ്ടായിരുന്നെന്നും നൗഷാദ് പറഞ്ഞു.
പോലീസ് ആദ്യം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് എന്നെ വിളിക്കുകയും, തുടർന്ന് വീട്ടിലെത്തി ചോദ്യം ചെയ്യാനെന്ന പേരിൽ കൊണ്ടു പോകുകയുമായിരു.ന്നു.
പത്രങ്ങളിലും, ചാനലുകളിലും വന്ന വാർത്ത തീർത്തും തെറ്റാണെന്നും, തനിക്കും കുടുംമ്പത്തിനും മാനഹാനി വരുത്തിയ പോലീസ് അടക്കമുള്ളവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും നൗഷാദ് പറഞ്ഞു.