ഇൻഷുറൻസിൽ പിജിഡിഎം; ഇപ്പോൾ അപേക്ഷിക്കാം

ലൈഫ് ഇൻഷുറൻസ് കോർപറേഷനും വിവിധ പൊതുമേഖലാ ജനറൽ ഇൻഷുറൻസ് കമ്പനികളും ചേർന്ന് നടത്തുന്ന പുണെയിലെ നാഷണൽ ഇൻഷുറൻസ് അക്കാദമി, രണ്ട് വർഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ മാനേജ്മെന്റ്(പിജിഡിഎം) കോഴ്സിന് അപേക്ഷ ക്ഷണിച്ചു. എംബിഎക്ക് സമാനമാണ് കോഴ്സ്.

പതിനഞ്ച് വർഷത്തിലധികമായി നടത്തുന്ന കോഴ്സിന് എഐസിടിഇ അംഗീകാരമുണ്ട്. കഴിഞ്ഞവർഷങ്ങളിലെ എല്ലാ ബാച്ചുകൾക്കും നൂറുശതമാനം പ്ലേസ്മെന്റ് കിട്ടിയിട്ടുണ്ട്. ഇൻഷുറൻസ്, പെൻഷൻ, റിസ്ക് മാനേജ്മെന്റ്, ഫിനാൻസ്, ഹ്യൂമൺ റിസോഴ്സ് വിഷയങ്ങളിലാണ് ഊന്നൽ.

രാജ്യത്തിനകത്തും വിദേശത്തുമുള്ള ഇൻഷുറൻസ് കമ്പനികൾ, ബ്രോക്കിങ് സ്ഥാപനങ്ങൾ, ഐടി സ്ഥാപനങ്ങൾ എന്നിവയിൽ ജോലി ലഭിക്കാനുള്ള അവസരം ഇതിലൂടെ ഒരുങ്ങുന്നു. 50 ശതമാനം മാർക്കോടെ ബിരുദവും IIM CAT 2020/C-MAT 2021, സ്കോറുമാണ് അപേക്ഷകർക്ക് വേണ്ടത്. അവസാന വർഷക്കാർക്കും അപേക്ഷിക്കാം.

രണ്ടു വർഷത്തെ പഠനത്തിന് താമസം, ഭക്ഷണം എല്ലാമുൾപ്പെടെ 12 ലക്ഷം രൂപയോളം ഫീസ് വരും. അപേക്ഷിക്കേണ്ട അവസാന തിയതി ഏപ്രിൽ 30. കൂടുതൽ വിവരങ്ങൾ www.niapune.org.inwww.niapune.org.in എന്ന website ൽ ലഭിക്കും.

spot_img

Related Articles

Latest news