ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി (ഐ.ഐ.എസ്.ടി.), ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐ.ഐ.എസ്സി.), പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (പി.എച്ച്.എഫ്.ഐ.), അസോസിയേഷൻ ഓഫ് ഹെൽത്ത് പ്രൊവൈഡേഴ്സ് ഇന്ത്യ (എ.എച്ച്.പി.ഐ.) എന്നിവ സംയുക്തമായി നടത്തുന്ന ‘സർട്ടിഫിക്കേറ്റ് കോഴ്സ് ഓൺ ഹെൽത്ത് കെയർ ടെക്നോളജി’ (സി.സി.എച്ച്.ടി.) പ്രോഗ്രാം പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.
ആരോഗ്യ സംരക്ഷണവും സാങ്കേതിക വിദ്യയും എങ്ങനെ സംയോജിപ്പിക്കാമെന്ന് ആരോഗ്യ സംരക്ഷണമേഖലയിലെ പ്രൊഫഷണലുകൾക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്ന ഈ പ്രോഗ്രാം. ഓൺലൈൻ ലേണിങ് മാനേജ്മെന്റ് സിസ്റ്റം വഴിയാണ് നടത്തുന്നത്.
മൊത്തം അഞ്ച് മൊഡ്യൂളുകളടങ്ങുന്നതാണ് പ്രോഗ്രാം. ഓരോന്നിലും നാല് സബ് മൊഡ്യൂളുകളുണ്ടാകും. വീഡിയോ സെഷനുകൾ, കോഴ്സ് റീഡിങ്സ്, ഡിസ്ക്രിപ്റ്റീവ് അസൈൻമെന്റുകൾ/ കേസ് സ്റ്റഡീസ് തുടങ്ങിയവ ഉൾപ്പെടുന്നതാണ് പഠനരീതി.
വിശദമായ പാഠ്യപദ്ധതി https://www.iist.ac.in/CCHT
യിൽ ലഭ്യമാണ്. പ്രവേശനം തേടുന്നവർക്ക് സൗകര്യപ്രദമായ രീതിയിൽ രണ്ടുമാസംകൊണ്ട് കോഴ്സ് പൂർത്തിയാക്കാം. ആരോഗ്യസംരക്ഷണ രംഗത്ത് രണ്ടുവർഷത്തെ പ്രവൃത്തിപരിചയമുള്ള ആരോഗ്യസംരക്ഷണ പ്രൊഫഷണലുകൾക്ക് അപേക്ഷിക്കാം.
അപേക്ഷ https://www.iist.ac.in/CCHT നൽകാം.