കോവിഷീൽഡിനെക്കാൾ ഇരട്ടിവിലയായി കോവാക്സിൻ

ന്യൂ‍ഡൽഹി: കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിന്‍റെ വില പുറത്തുവിട്ടു. സംസ്ഥാനങ്ങൾക്ക്​ ഒരു ഡോസ് 600 രൂപയ്ക്കും സ്വകാര്യ ആശുപത്രികൾക്ക് 1200 രൂപയ്ക്കും ആണ്​ വിൽക്കുകയെന്ന്​ നിർമാതാക്കളായ ഭാരത് ബയോടെക് അറിയിച്ചു.മെയ്​ ഒന്ന്​ മുതൽ രാജ്യത്തെ പുതിയ റൗണ്ട്​ വാക്​സിനേഷൻ ആരംഭിക്കുന്നതിന്‍റെ ഭാഗമായാണ്​ വില പ്രഖ്യാപിച്ചത്​.

18 വയസിന് മുകളിലുള്ളവർക്കു മെയ് മുതൽ വാക്സിൻ വിതരണം ചെയ്യുമെന്ന്​ സർക്കാർ തീരുമാനിച്ചിരുന്നു.സിറം ഇൻസ്റ്റിറ്റ്യൂറ്റിന്‍റെ കോവിഷീൽഡ് വാക്​സിൻ സംസ്ഥാനങ്ങൾക്ക് 400 രൂപയ്ക്കും സ്വകാര്യ ആശുപത്രികൾക്ക് 600 രൂപയ്ക്കും വിൽക്കുമെന്ന്​ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

​കോവിഷീൽഡിന്‍റെ വില തന്നെ കൂടുതലാണെന്ന ആക്ഷേപം നിലനിൽക്കു​േമ്പാഴാണ്​ അതിനേക്കാൾ ഇരട്ടി വിലയുമായി ഭാരത് ബയോടെക് രംഗത്തെത്തിയിരിക്കുന്നത്​.

spot_img

Related Articles

Latest news