കൊച്ചി: കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് രക്തം നല്കാന് ആളുകളെത്താതായതോടെ സംസ്ഥാനത്തെ ബ്ലഡ് ബാങ്കുകളില്‍ ക്ഷാമം. 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ കൂടി കൊവിഡ് വാക്സിന് എടുത്തു തുടങ്ങിയാല്‍ ക്ഷാമം രൂക്ഷമാകുമെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ ആശങ്ക.
സംസ്ഥാനത്തെ ബ്ലഡ് ബാങ്കുകളില്‍ ഇപ്പോള്‍ രക്തം നല്‍കാനെത്തുന്നവരുടെയെണ്ണം വളരെ കുറവാണ്. കൊവിഡ് പകരുമോ എന്ന ആശങ്കയാണ് പലര്‍ക്കും. എന്നാല്‍ രക്തദാനത്തിലൂടെ രോഗം പകരില്ലെന്നു ഡോക്ടര്‍മാര്‍ ഉറപ്പ് നല്കുന്നു. കൊവിഡായതിനാല്‍ പുറത്ത് രക്ത ക്യാമ്പുകളും സംഘടിപ്പിക്കാനാകുന്നില്ല.
വാക്സിന് എടുത്താല്‍ ഉടന്‍ രക്തം നല്‍കാനാവില്ല. രണ്ട് ഡോസും എടുത്ത് 28 ദിവസങ്ങള്‍ക്ക് ശേഷം മാത്രമേ രക്തം ദാനം ചെയ്യാനാകു. ഇതിന് കുറഞ്ഞത് മൂന്ന് മാസമെങ്കിലുമെടുക്കും.