താമരശ്ശേരി: അന്തരിച്ച മുൻ എം. എൽ. എ സി. മോയിൻ കുട്ടിയുടെ ഓർമ്മകൾ നില നിർത്തുന്നതിനും അദ്ദേഹത്തിന്റെ സേവന പ്രവർത്തനങ്ങൾ ജന ശ്രദ്ധയിൽ കൊണ്ടു വരുന്നതിനുമായി മോയിൻ കുട്ടി ഓർമ്മപ്പുസ്തകം പ്രസിദ്ധീകരിക്കാൻ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ബന്ധുക്കളും സഹപ്രവർത്തകരും തീരുമാനിച്ചു. ഇതിനായി താമരശ്ശേരി ബിഷപ്പ് മാർ റമീജിയസ് ഇഞ്ചനാനിയിലിന്റെ അധ്യക്ഷതയിൽ ബിഷപ്‌സ് ഹൗസിൽ ചേർന്ന യോഗത്തിൽ ഓർമ്മപ്പുസ്തക കമ്മിറ്റിക്കു രൂപം നൽകി. യോഗത്തിൽ കോഴിക്കോട് ജില്ലാ മുസ്‌ലിം ലീഗ് കമ്മിറ്റി പ്രസിഡന്റ് ഉമ്മർ പാണ്ടികശാല സ്വാഗതം പറഞ്ഞു.
സൈനുൽ ആബിദീൻ തങ്ങൾ, ടി. പി ചെറൂപ്പ, സി. കെ കാസിം, ആർ. അബ്ദുൽ ജലീൽ, എം. ഇഖ്ബാൽ, ഒ. അബ്ദുൽ ഹമീദ്, എം. പി. ബി മുസ്തഫ, ഒ. നസീർ, പി. സി അൻസാർ, പി. സി ഉമ്മർ കുട്ടി, യു. എ മുനീർ എന്നിവർ സംസാരിച്ചു. ഫാദർ ബെന്നി മുണ്ടനാട്ട് നന്ദി പറഞ്ഞു.
ഭാരവാഹികൾ: പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ( മുഖ്യ രക്ഷാധികാരി), മിസോറാം ഗവർണർ അഡ്വ: പി. എസ് ശ്രീധരൻ പിള്ള, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, എ. പി അബൂബക്കർ മുസ്‌ലിയാർ കാന്തപുരം, പി. കെ കുഞ്ഞാലിക്കുട്ടി എം. പി, കെ. മുരളീധരൻ എം. പി , കൊടിയേരി ബാലകൃഷ്ണൻ, ഡോ: ഹുസൈൻ മടവൂർ( രക്ഷാധികാരികൾ) ബിഷപ് മാർ റമീജിയസ് ഇഞ്ചനാനിയിൽ ( ചെയർമാൻ ), സൈനുൽ ആബിദീൻ തങ്ങൾ( വർക്കിങ് ചെയർമാൻ ), സി. കെ കാസിം, ഒ. അബ്ദുൽ ഹമീദ്, എൻ. സി മോയിൻ കുട്ടി ( വൈസ് ചെയർമാൻമാർ), ഉമ്മർ പാണ്ടികശാല( ജനറൽ കൺവീനർ), എം. ഇഖ്ബാൽ, യു. സി ഷംസു, എം. പി. സി മുസ്തഫ( ജോ: കൺവീനർമാർ), ഡോ: എം. എൻ കാരശ്ശേരി( കൺസൽട്ടന്റ്), ടി. പി ചെറൂപ്പ, നവാസ് പൂനൂർ( എഡിറ്റർമാർ), യു. എ മുനീർ( കോ – ഓർഡിനേറ്റർ), ആർ. അബ്ദുൽ ജലീൽ( ഖജാഞ്ചി).