മരങ്ങൾ വീണതിനെ തുടർന്ന് സംസ്ഥാന പാതയിലെ ഗതാഗതം തടസ്സപ്പെട്ടു

മുക്കം: കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയിലെ കറുത്തപറമ്പിൽ മരങ്ങൾ വീണതിനെ തുടർന്ന് വാഹന ഗതാഗതം അൽപ നേരത്തേക്ക് തടസ്സപ്പെട്ടു.

ഇന്നുണ്ടായ ശക്തമായ കാറ്റിലും മഴയേയും തുടർന്നാണ് മരങ്ങൾ റോഡിലേക്ക് വീണത്.

 

മുക്കം ഫയർഫോഴ്സ് ഉദ്യോഗസ്ഥരും നാട്ടുകാരായ മജീദ് പൊയിലിൽ, ഷാഹിദ് അലി, അലി അക്ബർ, സജ്ജാദ് എന്നിവർ ചേർന്ന് മരങ്ങൾ മുറിച്ചു മാറ്റി ഗതാഗത യോഗ്യമാക്കി.

പ്രത്യാകിച്ച് വൈകുന്നേര സമയങ്ങളിൽ നല്ല തിരക്കനുഭവിക്കാറുള്ളതാണങ്കിലും ഇന്ന് കർഫ്യൂ ആയത് കൊണ്ട് നിരത്തിൽ വാഹനങ്ങൾ നന്നേ കുറവായത് കൊണ്ട് വലിയൊരു അപകടത്തിൽ നിന്നും ഒഴിവായതിൻ്റെ സന്തോഷത്തിലാണ് പരിസരവാസികൾ.

 

ഏത് നിമിഷവും ഉണങ്ങി വീഴാറായ കാറ്റാടി മരങ്ങൾ ഇനിയും റോഡിൻ്റെ വശങ്ങളിലായി ഉണ്ടെന്നും, അത് എത്രയും വേഗം മുറിച്ച് മാറ്റിയില്ലെങ്കിൽ വലിയ അപകടങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ടെന്നും നാട്ടുകാർ പറയുന്നു.

spot_img

Related Articles

Latest news