സംസ്ഥാനത്ത്‌ ഒരു ഓക്‌സിജന്‍ പ്ലാന്റു കൂടി

സംസ്ഥാനത്ത് ഒരു ഓക്സിജൻ പ്ലാന്റു കൂടി തയ്യാറാകുന്നു. പാലക്കാട് വടക്കഞ്ചേരിയിൽ സ്വകാര്യമേഖലയിൽ നിർമ്മിച്ച പ്ലാന്റിന് പെസൊ ശനിയാഴ്ച അനുമതി നല്കിയതായി പെസൊ ചീഫ് കണ്ട്രോളർ ഡോ. ആർ വേണുഗോപാൽ പറഞ്ഞു. ഒരുമണിക്കൂറിൽ 260 ക്യുബിക് മീറ്റർ വാതക ഓക്സിജനും 235 ലിറ്റർ ദ്രവരൂപത്തിലുള്ള മെഡിക്കൽ ഓക്സിജനും ഉല്പ്പാദിപ്പിക്കാനാകും.

40 കിലോലിറ്റർ ദ്രവ മെഡിക്കൽ ഓക്സിജൻ സംഭരിക്കാനും ശേഷിയുണ്ട്. ജൂണിൽ കമീഷന് ചെയ്യുന്ന പ്ലാന്റ് കേരളത്തിലെ മെഡിക്കൽ ഓക്സിജൻ വിതരണത്തെ ത്വരിതപ്പെടുത്തും.

നിലവിൽ പാലക്കാട് കഞ്ചിക്കോട്ട് ഇനോക്സ് എയർ പ്രൊഡക്‌ട്സും ചവറ കെ എം എം എലുമാണ് മെഡിക്കൽ ഓക്സിജൻ ഉല്പ്പാദിപ്പിക്കുന്നത്. കഞ്ചിക്കോട്ട് 149 ടണ്ണും കെ എം എം എലിൽ ആറു ടണ്ണുമാണ് പ്രതിദിനോല്പ്പാദനം. കഞ്ചിക്കോട്ട് ഉല്പ്പാദിപ്പിക്കുന്നതില് 79 ടൺ സംസ്ഥാനത്തിനുള്ളതാണ്. 74 ടൺ തമിഴ്നാടിനും 30 ടൺ കർണ്ണാടകത്തിനും നല്കും. 1000 ടൺ സൂക്ഷിക്കാനുള്ള ശേഷിയാണ് കഞ്ചിക്കോട് പ്ലാന്റിനുള്ളത്.

ചവറ കെ എം എം എൽ പ്ലാന്റിന്റെ സംഭരണശേഷി 50 ടണ്ണാണ്. ഇവിടെ നിന്ന് ദിവസവും 10 ടൺ കേരളത്തിലെ വിവിധ ആശുപത്രികൾക്കായി വിതരണം ചെയ്യുന്നുണ്ട്.

spot_img

Related Articles

Latest news