മ​ഹാ​രാ​ഷ്ട്ര​യി​ൽ പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ൾ 65,000ത്തി​നു മു​ക​ളി​ൽ

മും​ബൈ: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി മ​ഹാ​രാ​ഷ്ട്ര. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ സം​സ്ഥാ​ന​ത്ത് 66,191 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 832 പേ​ർ മ​രി​ച്ചു. ഇ​തോ​ടെ മ​ര​ണ​സം​ഖ്യ 64,760 ആ​യി ഉ​യ​ർ​ന്നു.

കഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 61,450 പേ​ർ രോ​ഗ​മു​ക്ത​രാ​യി. സം​സ്ഥാ​ന​ത്തെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി ഏ​ഴു​ല​ക്ഷ​ത്തോ​ളം ആ​ളു​ക​ൾ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്.

അ​തേ​സ​മ​യം, രാ​ജ്യ​ത​ല​സ്ഥാ​ന​ത്തും സ്ഥി​തി ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ഡ​ൽ​ഹി​യി​ൽ 22,933 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 94,592 പേ​ർ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്.

spot_img

Related Articles

Latest news