ന്യൂഡൽഹി: പ്രാണവായു കിട്ടാതെ കാലിയായ ഓക്സിജൻ സിലിണ്ടറുകൾക്കരികിൽ പാതിവഴിയിൽ വീണുകിടക്കുന്ന ആന. അതിനു മുകളിൽ അപ്പോഴും കുലുങ്ങാതെ രാജപ്രൗഡിയോടെയിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി.
കോവിഡ് രണ്ടാം തരംഗത്തിൽ ശ്വാസംമുട്ടി പിടയുന്ന ഇന്ത്യയെ ‘ആസ്ട്രേലിയൻ ഫിനാൻഷ്യൽ റിവ്യൂ’ ദിനപത്രത്തിന്റെ കാർട്ടൂണിസ്റ്റ് ഡേവിഡ് റോ ചിത്രീകരിച്ചത് ഇങ്ങനെയാണ്. ‘മോദി മേഡ് ഡിസാസ്റ്റർ’ (മോദി സൃഷ്ടിച്ച ദുരന്തം) എന്ന ഹാഷ്ടാഗിൽ സോഷ്യൽ മീഡിയയിൽ ആരംഭിച്ച കാമ്പയിനിൽ മുഖ്യ ചിത്രമായി അവതരിപ്പിക്കുന്ന ഡേവിഡ് റോയുടെ ഈ കാർട്ടൂണാണ്.
ചിത്രങ്ങളായും കാർട്ടൂണുകളായും വാർത്തകളായും ഇന്ത്യൻ ദുരന്തവും ഭരണകൂടത്തിന്റെ അലംഭാവവും ലോകമെങ്ങും നിറയുകയാണ്.