ചികിത്സയിലായിരുന്ന വനിതാ ഡോക്ടര്‍ മരിച്ചു

അസുഖം ബാധിച്ച് മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന വനിതാ ഡോക്ടര്‍ മരിച്ചു. മേല്‍പ്പറമ്പിലെ ഡോ. സവാഫറിന്റെ ഭാര്യയും തലശേരി സ്വദേശിനിയുമായ ഡോ. മഹ(26)ആണ് മരിച്ചത്.

തലശ്ശേരിയിലെ ബഷീറിന്റെ മകളും കോട്ടിക്കുളം ബക്കര്‍ ഹോസ്പിറ്റല്‍ ഉടമ ഡോ. അബൂബക്കറിന്റെ മകന്റെ ഭാര്യയുമാണ് ഡോ. മഹ. എട്ട് മാസം മുമ്പായിരുന്നു ഡോ. സവാഫറുമായുള്ള വിവാഹം.

രണ്ടുപേരും എം.ബി.ബി.എസ്. ബിരുദം നേടിയ ശേഷം എം.ഡിക്ക് പഠിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം.

 

 

Media wings:

spot_img

Related Articles

Latest news