പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മായി കോവിഡ് ബാധിച്ച് മരിച്ചു.

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മായി നർമദാബെൻ മോദി (80) കോവിഡ് ബാധിച്ച് മരിച്ചു. അഹമ്മദാബാദിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

അഹമ്മദാബാദിലെ ന്യൂ റാണിപിൽ മക്കളോടൊപ്പം താമസിക്കുകയായിരുന്നു നർമദ ബെൻ. കോവിഡ് ബാധിച്ച് ആരോഗ്യനില വഷളായതിനെ തുടർന്ന് 10 ദിവസം മുമ്പാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് നരേന്ദ്ര മോദിയുടെ സഹോദരൻ പ്രഹ്ലാദ് മോദി അറിയിച്ചു.

നരേന്ദ്ര മോദിയുടെ പിതാവ് ദാമോദർദാസിന്‍റെ സഹോദരനായ ജഗജീവൻ ദാസിന്‍റെ ഭാര്യയാണ് അന്തരിച്ച നർമദാബെൻ. ജഗജീവൻ ദാസ് നേരത്തെ മരിച്ചിരുന്നു.

spot_img

Related Articles

Latest news