രാജി_വെക്കൂ_മോദി : നെറ്റി സൺസ്

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ വ്യാപനം അനുദിനം ആപത്​കരമായി കുതിച്ചുയരുകയും ചികിത്സ സംവിധാനങ്ങൾ അപര്യാപത്​മാവുകയ​ും ചെയ്യുന്ന സാഹചര്യത്തിൽ​ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജിവെക്കണമെന്ന ആവശ്യവുമായി വീണ്ടും നെറ്റിസൺസ്​. മഹാമാരിയുടെ രണ്ടാംഘട്ട വ്യാപനത്തിൽ രാജ്യത്തിന്‍റെ അവസ്​ഥ അന്തർദേശീയ തലത്തിലടക്കം ഏറെ ചർച്ച ചെയ്യപ്പെടുന്ന സാഹചര്യത്തിൽ നിലവിലെ ദയനീയമായ ദുരവസ്​ഥയുടെ ഉത്തരവാദിത്വമേറ്റെടുത്ത്​ മോദി രാജിവെക്കണമെന്നാണ്​ ട്വിറ്ററിൽ ആവശ്യമുയരുന്നത്​.

ഒരാഴ്ച മു​മ്പ്​ ട്രെൻഡിങ്ങായ ഹാഷ്​ടാഗിന്‍റെ ചുവടുപിടിച്ച്​ ‘Resign_PM_Modi’ എന്ന ഹാഷ്​ടാഗിൽ വീണ്ടും പ്രതിഷേധം കനക്കുകയാണ്​. മണിക്കൂറുകൾക്കകം മൂന്നരലക്ഷത്തോളം ട്വീറ്റുകളുമായി ഈ ഹാഷ്​ടാഗ്​ ട്രെൻഡിങ്ങിൽ ഒന്നാമതെത്തുകയും ചെയ്​തു.

spot_img

Related Articles

Latest news