കൊവിഡ് പ്രതിരോധത്തില്‍ കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് ബോളിവുഡ് നടി റിച്ച ഛദ്ദ. തന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ വഴിയാണ് റിച്ച ഇക്കാര്യം പറഞ്ഞത്. ആദ്യഘട്ടം മുതല്‍ക്ക് തന്നെ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാക്കാന്‍ കഴിയുന്ന രീതിയിലാണ് കേരളവും സംസ്ഥാന സര്‍ക്കാരും പ്രവര്‍ത്തിച്ചതെന്നും നടി ചൂണ്ടിക്കാട്ടുന്നു.
ഇക്കാര്യത്തില്‍ വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവര്‍ പറയുന്ന കാര്യങ്ങള്‍ക്ക് ചെവികൊടുക്കേണ്ടതില്ലെന്നും നടി അഭിപ്രായപ്പെട്ടു.
നടിയുടെ ട്വീറ്റ് ചുവടെ:
‘കേരളമാണ് ഉത്തമ മാതൃക(…ഈസ് ഗോള്‍സ്)… വിവരവും വിദ്യാഭ്യാസവുമില്ലാത്ത ദുഷ്പ്രചാരകരില്‍ നിന്നും നിങ്ങള്‍ എന്തുതന്നെ കേട്ടാലും.
-അവര്‍ കഴിഞ്ഞ വര്‍ഷം എല്ലാവര്‍ക്കും ഭക്ഷണപൊതികള്‍ നല്‍കിയിരുന്നു.
-കൊവിഡ് വ്യാപനത്തിന്റെ തോത് കുറച്ചു കൊണ്ടു വന്നു.
-മറ്റുള്ളവരെക്കാള്‍ മുമ്പെ തന്നെ സ്വന്തം കാലില്‍ നില്‍ക്കാന്‍ അവര്‍ക്ക് സാധിച്ചു.
-മതപരമായ ചടങ്ങുകള്‍ക്കായുള്ള വന്‍ ജനക്കൂട്ടങ്ങള്‍ അവര്‍ വേണ്ടന്നു വച്ചു.
-പ്രതിപക്ഷവുമായി കൂടിയായാലോചന നടത്തി.’