ബിഗ്ഗ് ബോസ് താരം ഡിംപല്‍ ബാലിന്റെ പിതാവ് സത്യസിങ് ബാല്‍ ഡല്‍ഹിയില്‍ നിര്യാതനായി. ചൊവ്വാഴ്ച്ച വൈകിട്ട് പനി ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല. കോവിഡ് ടെസ്റ്റ് രാവിലെ നടത്തും.
ഡിംപലിനെ ഇതുവരെയും മരണ വിവരം അറിയിച്ചിട്ടില്ല. എരുമേലി കണ്ണിമല റോസ്മസ്റ്റിക്ക മൗണ്ടില്‍ ഡോ. മിനിയാണ് ഭാര്യ. മിനിയും മറ്റൊരു മകളായ തിങ്കളുമായി വിമാനമാര്‍ഗം ഡല്‍ഹിയിലേയ്ക്ക് പുറപ്പെട്ടു. ബിഗ്ഗ് ബോസില്‍ വിവരം അറിയിച്ചിട്ടുണ്ട്. ഡിംപലിനെ മാതാവിനൊപ്പം ഡല്‍ഹിയില്‍ എത്തിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
ഡല്‍ഹിയില്‍ ആയുര്‍വേദ ആശുപത്രി നടത്തുകയായിരുന്നു ഡോ. മിനിയും ഭര്‍ത്താവും. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി എരുമേലിയിലാണ് താമസം. ഇവിടെയായിരുന്ന സത്യസിങ് ബാല്‍ വീടുപണിക്കായി ഒരു മാസം മുന്‍പാണ് ഡല്‍ഹിയിലേയ്ക്ക് പോയത്. മലയാളി ഹൗസ് താരവും സിനിമ സീരിയല്‍ താരവുമാണ് മൂത്ത മകള്‍ തിങ്കള്‍. ഇളയമകള്‍ നൈന ഡല്‍ഹി സിഐഎസ്എഫില്‍ സബ് ഇന്‍സ്പെക്ടറാണ്.
പന്ത്രണ്ടാം വയസ്സിൽ ക്യാൻസർ വന്നതിന് ശേഷം ജീവിതത്തിലേക്ക് തിരിച്ചു വന്ന പെൺകുട്ടി എന്ന നിലയിൽ ഒരുപാട് പ്രചോദനമായ താരമാണ് ഡിംപൽ.