മുൻ ഡിജിപി വിമര്‍ശിച്ചതിന് പിന്നാലെ തട്ടിപ്പുകാരനെ പൊക്കി കേരള പൊലീസ്

നടപടി മുന്‍ ഡിജിപി ആര്‍ ശ്രീരേഖയുടെ പരാതിയില്‍

ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായെന്ന പരാതി നല്‍കിയിട്ടു പൊലീസ് നടപടിയെടുത്തില്ലെന്ന് മുന്‍ ഡിജിപി ആര്‍ ശ്രീരേഖ IPS ഫേസ്ബുക്ക് പോസ്റ്റിട്ട് മണിക്കൂറുകള്‍ക്കകം പ്രതിയെ പിടികൂടി മുന്നിലെത്തിച്ച്‌ കേരള പൊലീസ്. ഓണ്‍ലൈനായി ബ്ലൂടൂത്ത് ഹെഡ്സെറ്റ് വാങ്ങിയപ്പോഴാണ് താന്‍ തട്ടിപ്പിന് ഇരയായതെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ ആര്‍ ശ്രീരേഖ IPS പറഞ്ഞു.

സംഭവം നടന്നയുടന്‍ മ്യൂസിയം പൊലീസില്‍ നേരിട്ടു വിളിച്ചു പറയുകയും പരാതി എഴുതി നല്‍കുകയും ചെയ്തെങ്കിലും ദിവസങ്ങള്‍ കഴിഞ്ഞിട്ടും അന്വേഷിക്കാനോ നടപടിയെടുക്കാനോ പൊലീസ് തയ്യാറായില്ലെന്നായിരുന്നു ആര്‍ ശ്രീരേഖ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞത്. എന്നാല്‍ അല്‍പ്പം മുമ്പ് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പ്രതിയെ പിടികൂടി പൊലീസ് തന്‍റെ മുന്നിലെത്തിച്ചെന്നും, കേടായ ബ്ലൂടൂത്ത് തിരികെ വാങ്ങി പണം മടക്കി നല്‍കിയെന്നാണ് ശ്രീരേഖ പറഞ്ഞത്.

നേരത്തെ ഫേസ്ബുക്കിലൂടെ രൂക്ഷമായി വിമര്‍ശിച്ച കേരള പൊലീസിനെ ലോകത്തെ തന്നെ മികച്ച പൊലീസ് സേനയെന്നാണ് വാഴ്ത്തിയിരിക്കുന്നത്. കൂടാതെ മ്യൂസിയം സ്റ്റേഷനിലെ മിടുക്കനായ എസ് ഐ ആണ് പ്രതിയെ പിടികൂടിയതെന്നും ആര്‍ ശ്രീരേഖ പറയുന്നു.

മുന്‍ ഡിജിപി ആര്‍ ശ്രീരേഖ ആദ്യം എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് അല്പം മുന്‍പ് ഇംഗ്ലീഷ് ഭാഷയില്‍ ഞാന്‍ ഇട്ട പോസ്റ്റ് പലര്‍ക്കും വായിക്കാന്‍ പറ്റിയില്ല, അതിന്റെ മുഴുവന്‍ പേജ് ഫോണില്‍ കാണാന്‍ ആകുന്നില്ല, ആര്‍ക്കും മനസ്സിലായില്ല എന്നും മറ്റും പലരും പറഞ്ഞു.

നാല് മാസം മുന്‍പ് വരെ ഒരു IPS ഉദ്യോഗസ്ഥ, DGP റാങ്കില്‍ വിരമിച്ചു, എന്നിട്ടും മ്യൂസിയം പോലീസ് സ്റ്റേഷനില്‍ നിന്നും പരാതി നേരിട്ട് വിളിച്ചു പറഞ്ഞിട്ടും, ഇമെയില്‍ മുഖാന്തിരം എഴുതി കൊടുത്തിട്ടും 14 ദിവസം കഴിഞ്ഞും യാതൊരു നടപടിയുമില്ല. ഇതില്‍ വിഷമം തോന്നി ഇട്ട FB പോസ്റ്റായിരുന്നു.

spot_img

Related Articles

Latest news