അമേഠി: ട്വിറ്ററിലൂടെ ഓക്‌സിജന്‍ സിലിണ്ടര്‍ ആവശ്യപ്പെട്ട യുവാവിനെതിരെ ക്രിമിനല്‍ കേസ്. ഉത്തര്‍പ്രദേശിലെ അമേഠി പൊലീസാണ് യുവാവിനെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുത്തത്.
സമൂഹത്തിലെ സമാധാനന്തരീക്ഷം തകര്‍ക്കുന്ന രീതിയില്‍ തെറ്റായ വിവരം പ്രചരിപ്പിച്ചു എന്നാരോപിച്ചാണ് നടപടി.തിങ്കളാഴ്ച വൈകുന്നേരമാണ് ശശാങ്ക് യാദവ് എന്ന ട്വിറ്റര്‍ ഐഡിയില്‍ നിന്ന് ഓക്‌സിജന്‍ സിലിണ്ടറിനു വേണ്ടിയുള്ള ആവശ്യം വന്നത്.
എന്നാല്‍ ആര്‍ക്കുവേണ്ടിയാണെന്നോ എന്തിനു വേണ്ടിയാണെന്നോ തുടങ്ങിയ കാര്യങ്ങളൊന്നും ട്വീറ്റില്‍ വിശദമാക്കിയിരുന്നില്ല. ഈ ട്വീറ്റ് ചലചിത്രതാരം സോനു സൂദിന് ടാഗ് ചെയ്യുകയും ചെയ്തിരുന്നു. ഇത് പലരും പങ്കു വയ്ക്കുക കൂടി ചെയ്തതോടെ ട്വീറ്റ് അമേഠി എംപിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.