ഒഐസിസി തൃശൂർ ജില്ല കമ്മിറ്റി റമദാൻ റിലീഫ് വിതരണം നടത്തി

സമാനതകളില്ലാതെ ലോകം മുഴുവൻ ആഘാതം സൃഷ്ട്ടിച്ച കൊറോണ എന്ന മഹാമാരിയിൽ വിറങ്ങലിച്ചു നിൽക്കുന്ന നിർധനരും തൊഴിൽ നഷ്ട്ടപെട്ടവരുമായ പ്രവാസികൾക്ക് നെസ്റ്റോ ഹൈപാർമാർക്കറ്റുമായി ചേർന്ന് ഒഐസിസി തൃശൂർ ജില്ലാ കമ്മിറ്റിയുടെ സഹായഹസ്തം.

ഒരു മാസത്തെ പാചകത്തിനാവശ്യമായ  ഭക്ഷ്യവസ്തുക്കൾ  അടങ്ങിയ റമദാൻ കിറ്റുകൾ റിയാദിന്റെ വിവിധ മേഖലകളിൽ ഒഐസിസി തൃശൂർ ജില്ലാ കമ്മിറ്റി പ്രവർത്തകർ വിതരണം ചെയ്‌തു. പ്രധാനമായും തൊഴിൽ നഷ്ട്ടപെട്ടു നാട്ടിൽ പോകാൻ കഴിയാതെ കുടുങ്ങി കിടക്കുന്നവരെ കണ്ടെത്തി യാണ് ഭക്ഷ്യവസ്തുക്കൾ നൽകിയത്.

കൊറോണ ഭീതിയും തൊഴിൽ നഷ്ട്ടപെട്ട ഭീതിയും നാട്ടിലെ സാഹചര്യവും കൊണ്ട് ജീവിതമാർഗം നിന്ന് പോയ ഒരുപാട് പേർക്ക് ഒഐസിസി യുടെ ഈ ജീവകാരുണ്യ പ്രവർത്തനങ്ങൾ ആശ്വാസകരമാണെന്നു എല്ലാവരും അഭിപ്രായപ്പെട്ടു.

റമദാൻ റിലീഫ് പ്രവർത്തനങ്ങൾക്ക് ഒഐസിസി തൃശൂർ ജില്ലാ പ്രസിഡന്റ് സുരേഷ് ശങ്കർ , നെസ്റ്റോ ഡയറക്ടർ നാസർ കല്ലായി, ഒഐസിസി ജനറൽ സെക്രട്ടറി യഹിയ കൊടുങ്ങലൂർ, നാസർ വലപ്പാട്, രാജു തൃശൂർ, മാള മുഹ്‌യുദ്ധീൻ, റസാഖ് ചാവക്കാട് എന്നിവർ നേതൃത്വം നൽകി.

spot_img

Related Articles

Latest news