സുബൈർകുഞ്ഞു ഫൗണ്ടേഷന്റെ ലഹരിവിരുദ്ധബോധവൽക്കരണപരിപാടി റിസയുടെ നേതൃത്വത്തിൽ ‘ഒത്തൊരുമിക്കാം ലഹരിക്കെതിരെ’എന്ന വിഷയത്തിൽ നടത്തിയ പ്രസംഗമത്സര വിജയികൾക്കുള്ള പ്രശംസാഫലകവിതരണം ആരംഭിച്ചു.
ഏറ്റവും കൂടുതൽ സമ്മാനങ്ങൾ നേടിയ ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻസ്കൂളിലെ ഗണേഷ് മാധവ് രാജേഷ്, അഖ്സ ജോൺ കോശി (രണ്ടു പേരും കാറ്റഗറി -1 മലയാളം) , അഞ്ജലി സലീഫ് (കാറ്റഗറി -2 മലയാളം), ഹുദാ ജലീൽ (കാറ്റഗറി -1 ഇംഗ്ലീഷ്), ആഖിൽ ഫഹീം ഹാഷിം (കാറ്റഗറി -2 ഇംഗ്ലീഷ്) എന്നീ അഞ്ച് കുട്ടികൾക്ക് സ്കൂൾ പ്രിൻസിപ്പൽ ഡോ. മുസഫ്ഫർ ഹസ്സൻ പ്രശംസാഫലകം കൈമാറി.
ഗേൽസ് സ്കൂൾ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വൈസ് പ്രിൻസിപ്പൽ മിസ്സിസ് ഫറ, റിസ സോണൽ പ്രതിനിധികളായ സയീദ് പി കെ, ഡോ.ഇന്ദു ചന്ദ്രശേഖർ എന്നിവർ പങ്കെടുത്തു.
കോവിഡ് പശ്ചാത്തലത്തിൽ മാറ്റിവെച്ച പരിപാടിയാണ് ഇപ്പോൾ ലളിതമായ ചടങ്ങിൽ നടത്തുന്നതെന്ന് ഫൗണ്ടേഷൻ ചെയർമാൻ ഡോ. അബ്ദുൽ അസീസ് സുബൈർകുഞ്ഞു, പ്രോഗ്രാംകൺസൽറ്റന്റ് ഡോ. എ വി ഭരതൻ എന്നിവർ അറിയിച്ചു.
ചിത്രം : അവാർഡ് ജേതാക്കൾ സ്കൂൾ പ്രിൻസിപ്പാൾ ഡോ. മുസഫ്ഫർ ഹസ്സൻ, വൈസ് പ്രിൻസിപ്പൽ മിസ്സിസ് ഫറ, റിസ സോണൽ പ്രതിനിധികളായ സയീദ് പി കെ, ഡോ.ഇന്ദു ചന്ദ്രശേഖർ എന്നിവർക്കൊപ്പം