ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക്​ വിലക്കുമായി യു.എസ്​

വാഷിങ്​ടണ്‍: ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക്​ വിലക്കുമായി യു.എസ്​. ഇന്ത്യയില്‍ കോവിഡ്​ അതിവേഗം പടരുന്ന സാഹചര്യത്തിലാണ്​ യു.എസ്​ നടപടി. വിലക്ക്​ മെയ്​ നാല്​ മുതല്‍ നിലവില്‍ വരും. പകര്‍ച്ചവ്യാധി തടയല്‍ നിയന്ത്രണ സെന്‍ററിന്റെ ശിപാര്‍ശ പ്രകാരമാണ്​ നടപടിയെന്ന്​ യു.എസ്​ വിശദീകരിച്ചു.

ഇന്ത്യയില്‍ ജനതികമാറ്റം സംഭവിച്ച നിരവധി കൊറോണ വൈറസ്​ വകഭേദങ്ങള്‍ പടരുന്നുണ്ട്​. ഈ ഒരു സാഹചര്യത്തില്‍ കൂടിയാണ്​ യാത്ര നിരോധനമെന്ന്​ യു.എസ്​ അറിയിച്ചു. അതേസമയം, യു.എസ്​ പൗരന്‍മാര്‍ക്കും പെര്‍മനെന്‍റ്​ റെസിഡന്‍സിയുള്ളവര്‍ക്കും നിരോധനമുണ്ടാവില്ല. മനുഷ്യാവകാശ പ്രവര്‍ത്തക​രേയും അനുവദിക്കും. എന്നാല്‍, ഇവര്‍ യു.എസിലെത്തിയാല്‍ ക്വാറന്‍റീനിനും നിര്‍ബന്ധിത കോവിഡ്​ പരിശോധനക്കും വിധേയമാകണം.

അനിശ്​ചിത കാലത്തേക്കാണ്​ യു.എസ്​ നിലവില്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്​. ഇന്ത്യയിലെ കോവിഡ്​ സാഹചര്യം മെച്ചപ്പെട്ടാല്‍ ​പ്രസിഡന്‍റ്​ ജോ ബൈഡന്‍ വിലക്ക്​ സംബന്ധിച്ച്‌​ പുനഃപരിശോധന നടത്തുമെന്നും യു.എസ്​ അറിയിച്ചു.

spot_img

Related Articles

Latest news