ന്യൂഡല്‍ഹി: യു.എ.പി.എ ചുമത്തി ജയിലിലടച്ച മലയാള മാധ്യമപ്രവര്ത്തകന് സിദ്ദീഖ് കാപ്പനെ വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹി എയിംസിലേക്ക് മാറ്റി. സുപ്രീംകോടതി നിര്‍ദേശ പ്രകാരം ഇന്നലെയാണ് കാപ്പനെ ഡല്‍ഹിയിലെ ആശുപത്രിയിലേക്ക് മാറ്റിയത്.
ഒരു ഡെപ്യൂട്ടി ജയിലറെയും മെഡിക്കല്‍ ഓഫീസറെയും കാപ്പനോടൊപ്പം ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്.
ഏപ്രില്‍ 28നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ ശക്തമായ എതിര്‍പ്പ് തള്ളി സിദ്ദീഖ് കാപ്പനെ ഡല്‍ഹിയിലെ ആശുപത്രിയിലേക്ക് മാറ്റാന്‍ ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്.