കര്‍ണാടക മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മിന്നും ജയം

ബംഗ്ലൂരു: കര്‍ണാടക മുനിസിപ്പില്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മിന്നും ജയം. കനത്ത തിരിച്ചടിയേറ്റ ബി.ജെ.പി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. 119 സീറ്റുകള്‍ കോണ്‍ഗ്രസ് സ്വന്തമാക്കിയപ്പോള്‍ ജെ.ഡി.എസിന് 67 സീറ്റുകള്‍ നേടി രണ്ടാമതെത്തി. 56 ഇടത്ത് മാത്രം വിജയിക്കായ ബിജെ.പി മൂന്നാം സ്ഥാനത്തേക്ക് തഴയപ്പെട്ടു. മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയുടെ ജില്ലയായ ഷിമോഗയില്‍ ദയനീയ പരാജയമാണ് ബിജെപി ഏറ്റുവാങ്ങിയത്. 34 സീറ്റുകളില്‍ ബി.ജെ.പിക്ക് ജയിക്കാനായത് കേവലം നാലിടത്ത് മാത്രം.

പത്ത് തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പില്‍ ഏഴിടത്തും കോണ്‍ഗ്രസാണ് ജയിച്ചു കയറിയത്. ജെ.ഡി.എസിന് രണ്ടിടത്തും ബി.ജെ.പിക്ക് ഒരിടത്തുമാണ് വിജയിക്കാനായത്. അത്ര സ്വാധീനമില്ലാതെ ബിദര്‍ നഗരസഭാ കൗണ്‍സിലും കോണ്‍ഗ്രസ് പിടിച്ചടക്കി. ബല്ലാരി കോര്‍പറേഷന്‍ നിലനിര്‍ത്തിയപ്പോള്‍ ജെഡിഎസിന്റെ ശക്തികേന്ദ്രമായ ബേളൂരുവില്‍ അട്ടിമറി ജയവും ഉറപ്പാക്കി.

ബദ്രാവതി കോര്‍പറേഷനില്‍ ബി.ജെ.പിയെ വന്‍ മാര്‍ജിനില്‍ പരാജയപ്പെടുത്തി. മുന്‍ മുഖ്യമന്ത്രിയും ജെ.ഡി.എസ് നേതാവ് എച്ച്‌.ഡി കുമാരസ്വാമിയുടെ തട്ടകമായ രാമനഗരം നഗരസഭാ കൗണ്‍സിലിലും കോണ്‍ഗ്രസും പിടിച്ചടക്കി. ഗുദിബണ്ഡെ പഞ്ചായത്തിലും വിജയിക്കാനായി. മഡിക്കേരി സിറ്റി കൗണ്‍സില്‍ നിലനിര്‍ത്താന്‍ മാത്രമാണ് ബി.ജെ.പിക്കായത്. ഇവിടെ കോണ്‍ഗ്രസിന് 23 സീറ്റുകള്‍ ലഭിച്ചു. എസ്ഡിപിഐ അഞ്ചിടത്ത് ജയിച്ചു.

spot_img

Related Articles

Latest news