പ്രോൺസ് ബിരിയാണി

എളുപ്പമുണ്ടാക്കാൻ പറ്റുന്ന തികച്ചും രുചികരമായ ഒരു ബിരിയാണിയാണ് പ്രോൺസ് (കൊഞ്ച്) ബിരിയാണി. തീർച്ചയായും പരീക്ഷിച്ച് നോക്കുക.

ആവശ്യമുള്ള സാധനങ്ങൾ :

പ്രോൺസ് – ½ kg
ജീരകശാല അരി – 4 ഗ്ലാസ്സ്
സവാള – 3 (ചെറുത്)
തക്കാളി – 3
ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പേസ്റ്റ് – 1 ടേബിള്‍ സ്പൂണ്‍
മല്ലിയില, പുതിനയില – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
മഞ്ഞൾ പൊടി – ½ ടീ സ്പൂണ്‍
കുരുമുളക് പൊടി – ½ ടീ സ്പൂണ്‍
ഗരംമസാല പൗഡർ – ½ ടീ സ്പൂണ്‍
ചിക്കൻ മസാല – ½ ടീ സ്പൂണ്‍
തൈര് – 1 ടേബിള്‍ സ്പൂണ്‍
എണ്ണ – ആവശ്യത്തിന്
നെയ്യ് – 1 ½ ടീ സ്പൂണ്‍
പട്ട – 1 കഷ്ണം
ഗ്രാമ്പു – 5 എണ്ണം
ഏലക്ക – 4 എണ്ണം
തക്കോലം – 1എണ്ണം
സാജീരകം – ½ ടീ സ്പൂണ്‍
അണ്ടിപ്പരിപ്പ് – ആവശ്യത്തിന്
കിസ്മിസ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

പ്രോൺസ് – മഞ്ഞൾ പൊടി, ഗരംമസാല, കുരുമുളക് പൊടി, ഉപ്പ്, ചിക്കൻ മസാല എന്നിവ ചേർത്ത് ഇളക്കിയതിന് ശേഷം ഫ്രൈ ചെയ്തെടുക്കുക. ശേഷം പാൻ അടുപ്പിൽ വച്ച് എണ്ണ ഒഴിച്ച്, സവാളയും ഇഞ്ചി വെളുത്തുളളി പച്ചമുളക് പേസ്റ്റും ഇട്ട് വഴറ്റുക. എണ്ണ തെളിയുമ്പോൾ തക്കാളി ഇട്ട് വഴറ്റുക. ആവശ്യത്തിന് മഞ്ഞൾ പൊടിയും ഗരം മസാലയും ചിക്കൻ മസാലയും ഇട്ട് വഴറ്റിയ ശേഷം തൈരും ഒഴിച്ച് മിക്സ് ആക്കുക. ശേഷം ഫ്രൈ ചെയ്ത പ്രോൺസ് ഇട്ട് ഇളക്കി യോജിപ്പിക്കുക.

ചോറ് തയ്യാറാക്കാൻ:

ഒരു പാത്രം അടുപ്പിൽ വെച്ച് കുറച്ച് നെയ്യ് ഒഴിച്ച്, ഗ്രാമ്പ്, ഏലക്ക, പട്ട, തക്കോലം, സാജീരകം ഇട്ട് പൊട്ടുമ്പോൾ കഴുകി ഊറ്റിയ അരി ഇതിലിട്ട് വറുക്കുക. ശേഷം വെള്ളം ഒഴിച്ച് (ഒരു ഗ്ലാസ്സ് അരിയ്ക്ക് ഒന്നര ഗ്ലാസ് വെള്ളം എന്ന അളവിൽ ) ഉപ്പും ഇട്ട് വേവിക്കുക. മുക്കാൽ വേവാകുമ്പോൾ പകുതി റൈസ് മാറ്റി പ്രോൺസ് മസാല ഇട്ട് ബാക്കി റൈസ് മുകളിലിട്ട് വറുത്ത സവാള, അണ്ടിപരിപ്പ്, കിസ്മിസ് എന്നിവ ചേർത്ത് 20 മിനിറ്റ് ദം ചെയ്യുക ( ഒരു പാനിന്റെ മുകളിൽ ബിരിയാണി പാത്രം വെയ്ക്കുക) . നല്ല സ്വാദിഷ്ടമായ പ്രോൺസ് ബിരിയാണി റെഡി.

തയ്യാറാക്കിയത് : ഷീബാ ബഷീർ

spot_img

Related Articles

Latest news