പത്താം ക്ലാസ് ഫലപ്രഖ്യാപനം : സി.ബി.എസ്.ഇ നയം പുറത്തിറക്കി

കോവിഡ് പ്രതിസന്ധി കാരണം റദ്ദാക്കിയ സിബിഎസ്ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷകൾക്ക് മാർക്ക് നിജപ്പെടുത്തുന്നതിനുള്ള നയം സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) പുറത്തിറക്കി.

ഓരോ വിഷയത്തിനും പരമാവധി 100 മാർക്ക് ആയിരിക്കും ഓരോ നൽകുക. ബോർഡിന്റെ നയമനുസരിച്ച് 20 മാർക്ക് ഇന്റേണൽ അസസ്മെന്റിനും 80 മാർക്ക് വർഷാവസാന ബോർഡ് പരീക്ഷകൾക്കും ആണ് നിലവിലെ രീതി. എന്നാൽ പരീക്ഷ നടക്കാത്ത സാഹചര്യത്തിൽ മറ്റു പരീക്ഷകൾക്ക് ലഭിച്ച മാർക്ക് ആയിരിക്കും കണക്കാക്കുക. ഇതിനായി പ്രിൻസിപ്പലും ഏഴ് അധ്യാപകരും അടങ്ങുന്ന ഒരു റിസൾട്ട് കമ്മിറ്റി രൂപീകരിച്ച് അതാതു സ്കൂളുകൾ വിദ്യാർത്ഥികളുടെ വിലയിരുത്തൽ നടത്തും.

സമിതിയിലെ മറ്റു അംഗങ്ങളായി സ്കൂളിൽ നിന്ന് അഞ്ച് അദ്ധ്യാപകരെയും അയൽ സ്കൂളുകളിൽ നിന്നുള്ള രണ്ട് അധ്യാപകരെയും കൂടി ഉൾപ്പെടുത്തിക്കൊണ്ടായിരിക്കും ഫല പ്രഖ്യാപനത്തിനു വിലയിരുത്തൽ നടത്തുക .

spot_img

Related Articles

Latest news