അന്തിമ തെരഞ്ഞെടുപ്പ് ഫലം വൈകിട്ട് അഞ്ചുമണിയോടെ അറിയാന്‍ സാധിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. രാത്രിയോടെയായിരിക്കും ഔദ്യോഗികപ്രഖ്യാപനമുണ്ടാകൂയെന്നും മീണ പറഞ്ഞു. മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ ലഭിക്കാന്‍ കാലതാമസവും ഉണ്ടാവില്ലെന്നും തെരഞ്ഞെടുപ്പ് കമീഷന്റെ വെബ്‌സൈറ്റിലൂടെ വിവരങ്ങള്‍ ലഭ്യമാകുമെന്നും ടിക്കാറാം മീണ അറിയിച്ചു.
”ഒരു കാലതാമസവും ഉണ്ടാവില്ല. തെരഞ്ഞെടുപ്പ് കമീഷന്റെ വെബ്‌സൈറ്റിലൂടെ വിവരങ്ങള്‍ ലഭ്യമാകും. പിആര്‍ഡി വഴി എല്ലാ ജില്ലകളിലും കൗണ്ടിംഗ് സ്‌റ്റേഷനുകളില്‍ മീഡിയ സെന്ററുകള്‍ തയ്യാറാണ്. അവിടെ നിന്നും തടസങ്ങളില്ലാതെ വിവരങ്ങള്‍ ലഭിക്കും. വെബ്‌സൈറ്റ് പ്രവര്‍ത്തനം തടസപ്പെടാതിരിക്കാനുള്ള സംവിധാനങ്ങളും തയ്യാറാണ്. ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ എല്ലാ പരിശീലനങ്ങളും നല്‍കിയിട്ടുണ്ട്. ഒരു ആശയകുഴപ്പവും ആര്‍ക്കും വേണ്ടതില്ല. നാലു മണി മുതല്‍ അഞ്ചു മണിക്കുള്ളില്‍ ഏത് മുന്നണിക്ക് ഭൂരിപക്ഷം ലഭിക്കുമെന്ന അന്തിമ വിവരം ലഭിക്കും. എന്നാല്‍ രാത്രിയോടെയായിരിക്കും ഔദ്യോഗികപ്രഖ്യാപനമുണ്ടാകൂ.
Media wings: