ഭൂരിപക്ഷത്തിലും റെക്കോർഡ്

ഭൂരിപക്ഷ നേട്ടത്തിലും റെക്കോർഡിട്ട് ഇടതുമുന്നണി. കേരള നിയമസഭാ ചരിത്രത്തിൽ ഏറ്റവും വലിയ ഭൂരിപക്ഷമാണ് കെ കെ ശൈലജ ടീച്ചർ നേടിയത്. മട്ടന്നൂരിൽ നിന്ന് 60,963 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ശൈലജ വിജയിച്ചത്. 96129 വോട്ടുകളാണ് കേരളത്തിന്റെ ടീച്ചർ സ്വന്തമാക്കിയത്. യുഡിഎഫ് സ്ഥാനാർത്ഥി ഇല്ലിക്കൽ അഗസ്തിക്ക് 35166 വോട്ടാണ് നേടാനായത്.

ഭൂരിപക്ഷ റെക്കോർഡിൽ രണ്ടാം സ്ഥാനം മുഖ്യമന്ത്രി പിണറായി വിജയനാണ് 50123 വോട്ട്. 95522വോട്ടാണ് പിണറായിക്ക് ധർമ്മടത്തുനിന്ന് ലഭിച്ചത്. യുഡിഎഫിന്റെ രഘുനാഥിന് 45399 വോട്ടുകളും.

നേരത്തെയുള്ള റെക്കോർഡുകളിൽ രണ്ടെണ്ണവും എൽഡിഎഫിന്റേതാണ്. 2006 ൽ ആലത്തൂരില്‍ എം ചന്ദ്രന്‍(47,671), 2005 കൂത്തുപറമ്പ് ഉപതെരഞ്ഞെടുപ്പില്‍ പി ജയരാജന്‍(45,865) എന്നിവർക്കായിരുന്നു റെക്കോർഡുകൾ.

2016-ല്‍ തൊടുപുഴയില്‍ പി ജെ ജോസഫ് 45,587 വോട്ടിന്റെ ഭൂരിപക്ഷവും മട്ടന്നൂരിൽ ഇ പി ജയരാജൻ 43,381 വോട്ടിന്റെ ഭൂരിപക്ഷവുമാണ് നേടിയത്.

spot_img

Related Articles

Latest news