മുക്കം :എസ്.വൈ.എസ് മുക്കം സോൺ സാന്ത്വനം ഡയറക്റ്റേറ്റ് കോവിഡ് രണ്ടാം തരംഗത്തിന്റെ ഭാഗമായി എമർജൻസി ടീം വളണ്ടിയേഴ്സ് ട്രൈനിംഗ് സംഘടിപ്പിച്ചു.
പോലീസ്, ആരോഗ്യ പ്രവർത്തകർ തുടങ്ങിയ സർക്കാർ സംവിധാനങ്ങൾക്കൊപ്പം ചേർന്ന് പെരുകിക്കൊണ്ടിരിക്കുന്ന മഹാമാരിക്കെതിരെ കരുതലോടെ കൂടുതൽ ഉണർന്ന് പ്രവർത്തിക്കാനാവശ്യമായ പരിശീലനത്തിന്നാണ് പരിപാടി സംഘടിപ്പിച്ചത്.
കോവി ഡ് മയ്യിത്ത് സംസ്കരണം പ്രതിരോധ പ്രവർത്തന കേന്ദ്രങ്ങളിലെ വളണ്ടിയർ സേവനവും വാക്സിനേഷൻ ഹെൽപ് ഡെസ്ക്,മറ്റ് അടിയന്തിര സാഹചര്യങ്ങളിലെ സഹായ ഹസ്തം തുടങ്ങിയ വയെല്ലാം നിലവിൽ സാന്ത്വനം എമർജൻസി ടീമിന്റെ നേതൃത്വത്തിൽ കോവിഡ് കാലത്ത് നടന്നു വരുന്നുണ്ട്.
ട്രൈനിംഗ് പ്രോഗ്രാമിന് മുക്കം പോലീസ് സ്റ്റേഷനിലെ പി.ആർ.ഒ സലീം മുട്ടാത്ത്,ചെറുവാടി സി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ:എൻ മനുലാൻ,എസ്.വൈ.എസ് ജില്ലാ സെക്രട്ടറി കലാം മാസ്റ്റർ, ജില്ലാ ഡയറക്ടറേറ്റ് അംഗം മജീദ് മാസ്റ്റർ പുത്തൊടി തുടങ്ങിയവർ നേതൃത്വം കൊടുത്തു.
സലാം മുസ്ലിയാർ പുന്നക്കൽ,ഹമീദ് സഖാഫി,ഫിറോസ് മാസ്റ്റർ,അലി സി,ഗഫൂർ ലതീഫി,നിശാദ് കാരമൂല തുടങ്ങിയവർ സംസാരിച്ചു.