ഖത്തർ എയർവേയ്‌സിന്റെ മൂന്ന് കാർഗോ ബോയിംഗ് 777 വിമാനങ്ങൾ മെഡിക്കൽ സഹായ സാമഗ്രികളുമായി ഇന്ത്യയിലേക്ക് പുറപ്പെട്ടു. ഖത്തർ എയർവേയ്‌സ് കാർഗോയുടെ വെക്വെയർ സംരംഭത്തിന്റെ ഭാഗമായി ആണ് മൂന്ന് വിമാനങ്ങൾ ബെംഗളൂരു, മുംബൈ, ന്യൂഡൽഹി എന്നിവിടങ്ങളിലേക്ക് പുറപ്പെട്ടത്.
കോവിഡ് -19 അണുബാധയുടെ പുതിയ തരംഗം ഇന്ത്യയിലെ ജനങ്ങളിൽ ചെലുത്തിയ സ്വാധീനം വളരെ ദുഃഖത്തോടെയാണ് കാണുന്നതെന്നും അതിന് പരിഹാരമായി ഖത്തറിന് നൽകാൻ കഴിയുന്ന എല്ലാ സഹായങ്ങളും നൽകുമെന്നും ആവശ്യമായ വൈദ്യസഹായങ്ങൾ എത്തിക്കുന്നതിന് വിമാനം ലഭ്യമാക്കുമെന്നും ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് അക്ബർ അൽ ബേക്കർ പറഞ്ഞു. ഇന്ത്യയിലെ കോവിഡ് ബാധിത സമൂഹങ്ങൾക്ക് ആശ്വാസം നൽകാൻ പ്രതിജ്ഞാബദ്ദരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡ് -19 നെതിരായ പോരാട്ടത്തെ പിന്തുണയ്ക്കാനും ഖത്തർ എയർവേയ്‌സിന്റെ പ്രവർത്തനം അങ്ങേ അറ്റം പ്രശംസാർഹമാണെന്നും ഖത്തറിലെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ പറഞ്ഞു
ഇന്നത്തെ ചരക്ക് കയറ്റുമതിയിൽ പിപിഇ ഉപകരണങ്ങൾ, ഓക്സിജൻ കാനിസ്റ്ററുകൾ, മറ്റ് അവശ്യ മെഡിക്കൽ ഇനങ്ങൾ എന്നിവ ഉൾപ്പെടുന്നു, കൂടാതെ നിലവിലുള്ള ചരക്ക് ഓർഡറുകൾക്ക് പുറമേ ലോകമെമ്പാടുമുള്ള വ്യക്തികളും കമ്പനികളും നൽകുന്ന സംഭാവനകളും ഇതിൽ ഉൾപ്പെടുന്നു.
ന്യൂസ് ഡെസ്ക് മീഡിയ വിങ്‌സ്