റിയാദ് – ദേശീയ എണ്ണ കമ്പനിയായ സൗദി അറാംകൊ ഈ വര്‍ഷം ആദ്യ പാദത്തില്‍ 8,144 കോടി റിയാല്‍ ലാഭം നേടി. സകാത്തും നികുതിയും കഴിച്ചാണ് മൂന്നു മാസത്തിനിടെ കമ്പനി ഇത്രയും വലിയ ലാഭം നേടിയത്. കഴിഞ്ഞ വര്‍ഷം ആദ്യ പാദത്തില്‍ കമ്പനി ലാഭം 6,248 കോടി റിയാലായിരുന്നു. ഇതിനെ അപേക്ഷിച്ച് ഈ വര്‍ഷം ആദ്യ പാദത്തില്‍ കമ്പനി ലാഭം 30.3 ശതമാനം തോതില്‍ വര്‍ധിച്ചു.
ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ ലാഭവിഹിതമായി ഓഹരിയുടമകള്‍ക്ക് 7,033 കോടി റിയാല്‍ (1,876 കോടി ഡോളര്‍) വിതരണം ചെയ്യുമെന്ന് കമ്പനി അറിയിച്ചു. ക്രൂഡ് ഓയില്‍ വില്‍പന കുറഞ്ഞിട്ടും, ആഗോള വിപണിയില്‍ എണ്ണ വില ഉയര്‍ന്നതും സംസ്‌കരണ, വിപണന മേഖലകളില്‍ നിന്നുള്ള ലാഭം മെച്ചപ്പെട്ടതുമാണ് ഈ കൊല്ലം ആദ്യ പാദത്തില്‍ ഉയര്‍ന്ന ലാഭം കൈവരിക്കാന്‍ കമ്പനിയെ സഹായിച്ചത്..