പരാജയത്തിന്റെ കാരണംതേടും :മുസ്ലിം ലീഗ്‌.

കോഴിക്കോട്‌:അപ്രതീക്ഷിത പരാജയത്തിന്റെ കാരണംതേടി ഇന്ന് മുസ്ലിംലീഗ്‌ നേതൃയോഗം. സീറ്റ്‌ നഷ്ടത്തിലും തിരിച്ചടിയിലും നേതൃത്വത്തിനെതിരായ കടന്നാക്രമണം ശക്തമാകുന്നതിനിടയിലാണ്‌ ഉന്നതാധികാരസമിതിയോഗം ചേരുന്നത്‌. രാവിലെ 10 ന്‌ മലപ്പുറം പാണക്കാട്ടാണ്‌ യോഗം. ലീഗിന്റെ പുതിയ നിയമസഭാംഗങ്ങളുടെ യോഗവും ചേരും. ഇത്തവണ 15 സീറ്റിലേ ലീഗ്‌ വിജയിച്ചുള്ളൂ. 27 മണ്ഡലത്തിൽ മത്സരിച്ചു.

 

അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയാണ്‌ പരാജയത്തിന്റെ പേരിൽ പ്രതിക്കൂട്ടിൽ. ജമാഅത്തെ ഇസ്ലാമിയുമായുള്ള രഹസ്യസഖ്യത്തിലും എതിർപ്പ്‌ പ്രകടമാണ്‌. എന്നാൽ വ്യാഴാഴ്‌ചത്തെ യോഗത്തിൽ ഫലത്തെക്കുറിച്ച്‌ കാര്യമായ ചർച്ചയുണ്ടാകില്ല.

 

ഹൈദരലി തങ്ങൾ, സാദിഖലി തങ്ങൾ, കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ്‌ ബഷീർ, പി വി അബ്ദുൾവഹാബ്‌, എം പി അബ്ദുൾസമദ്‌ സമദാനി, കെ പി എ മജീദ്‌ എന്നിവർക്ക്‌ പുറമെ പുതിയ ജനറൽ സെക്രട്ടറി പി എം എ സലാമും ഉന്നതാധികാരസമിതി യോഗത്തിൽ പങ്കെടുക്കും. പെരുന്നാളിന്‌ ശേഷം സംസ്ഥാന പ്രവർത്തകസമിതി ചേർന്ന്‌ വിലയിരുത്താമെന്ന ധാരണയേ യോഗത്തിലൂണ്ടാകൂ.

spot_img

Related Articles

Latest news