റിയാദ്: സൗദിയില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നു. അവധി ദിവസങ്ങളിലെ കർഫ്യൂ തിരികെ വന്നേക്കും എന്ന് അഭ്യൂഹമുണ്ട്. കൂടാതെ , ഇരുഹറമുകൾ ഒഴികെയുള്ള പള്ളികൾ അടച്ചിടുമെന്നും ചില ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കൂടാതെ, പല നഗരങ്ങളിെലെയും ഷോപ്പുകളിലും ഓഫീസുകളിലും പ്രവേശനം തവക്കൽനാ ആപ്പ് മുഖേന നിയന്ത്രിച്ചിട്ടുണ്ട്.
ഇന്ന് പുതിയതായി 310 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. രോഗമുക്തി നേടിയവര്‍ 271 പേര്‍ ആണ്. അതേസമയം 4 കോവിഡ് മരണവും സ്ഥിരീകരിച്ചു. 131 പേർക്ക് കോവിഡ് പോസറ്റിവ് രേഖപെടുത്തിയ റിയാദ് മേഖലയിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൂടുതൽ രോഗികളെ കണ്ടെത്തിയത്.
നാളെ രാത്രി 9 മണി മുതൽ ഇരുപത് രാജ്യങ്ങളിൽ നിന്നുള്ള വിദേശികൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. അർജന്റീന, യുഎഇ, ജർമ്മനി, യുഎസ്, ഇന്തോനേഷ്യ, അയർലൻഡ്, ഇറ്റലി, പാകിസ്ഥാൻ, ബ്രസീൽ, പോർച്ചുഗൽ, യുകെ, തുർക്കി, ദക്ഷിണാഫ്രിക്ക, സ്വീഡൻ, സ്വിറ്റ്സർലൻഡ്, ഫ്രാൻസ്, ലെബനൻ, ഈജിപ്ത്, ഇന്ത്യ, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നുള്ളവർക്കാണ് പ്രവേശന വിലക്ക്.