വീടുകള്‍ക്കുള്ളിലും മാസ്ക് ധരിക്കണം

ജാഗ്രത പുലര്‍ത്തണമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ദര്‍

തിരുവനന്തപുരം: കോവിഡ് വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വീടുകള്‍ക്കുള്ളില്‍ കര്‍ശന ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വിദഗ്ധര്‍. ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ രോഗ വ്യാപന കേന്ദ്രങ്ങളായി വീടുകള്‍ മാറുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

വീടുകള്‍ക്കുള്ളില്‍ രോഗ ബാധ ഉണ്ടാകാന്‍ ഇടയുള്ള സാഹചര്യം കുറയ്ക്കണമെന്നും അതീവ ശ്രദ്ധ പുലര്‍ത്തണമെന്നുമാണ് നിര്‍ദ്ദേശം. വീടുകള്‍ക്കുള്ളിലും മാസ്‌ക് ധരിക്കുന്നത് രോഗബാധ നിയന്ത്രിക്കാന്‍ സഹായിക്കും. ഇനി അതായിക്കണം എല്ലാവരുടെയും ലക്ഷ്യമെന്നും ആരോഗ്യ വിദഗ്ധര്‍ നിര്‍ദ്ദേശിച്ചു.

വീടുകള്‍ക്കുള്ളിലും എല്ലാവരും മാസ്‌ക് ധരിക്കണമെന്ന് നേരത്തെ നീതി ആയോഗ് നിര്‍ദ്ദേശം നല്‍കിയിരുന്നു. കോവിഡ് വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗം അതീവ ഗുരുതരമാണെന്നും നീതി ആയോഗ് വ്യക്തമാക്കിയിരുന്നു.

spot_img

Related Articles

Latest news