ഡിജിറ്റല്‍ ബാങ്കിങ്​ സേവനങ്ങള്‍ തടസപ്പെടുമെന്ന്​ എസ്​.ബി.ഐ

ന്യൂഡല്‍ഹി: മെയ്​ ഏഴിന്​ ഡിജിറ്റല്‍ ബാങ്കിങ്​ സേവനങ്ങള്‍ തടസപ്പെടുമെന്ന്​ എസ്​.ബി.ഐ. ഡിജിറ്റല്‍ ബാങ്കിങ്​ പ്ലാറ്റ്​ഫോമുകള്‍ അപ്​​ഗ്രേഡ് ചെയ്യുന്നതിനാലാണ്​​ ​ സേവനം തടസപ്പെടുന്നതെന്ന്​ എസ്​.ബി.ഐ അറിയിച്ചു.

വെള്ളിയാഴ്​ച രാത്രി 10.15 മുതല്‍ ശനിയാഴ്​ച പുലര്‍ച്ചെ 1.45 വരെയാണ്​ സേവനങ്ങള്‍ തടസപ്പെടുക. ഈ സമയത്ത്​ ഇന്‍റര്‍നെറ്റ്​ ബാങ്കിങ്​, യോനോ, യോനോ ​ലൈറ്റ്​, യു.പി.ഐ സേവനങ്ങള്‍ എന്നിവ ലഭ്യമാകില്ലെന്ന്​ എസ്​. ബി.ഐ അറിയിച്ചു.

കഴിഞ്ഞ മാസവും എസ്​.ബി.ഐയുടെ ഡിജിറ്റല്‍ ബാങ്കിങ്​ സേവനങ്ങള്‍ തടസപ്പെട്ടിരുന്നു. സെര്‍വറുകളില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനാണ്​ ​ഡിജിറ്റല്‍ ബാങ്കിങ്​ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിയത്​. ഏകദേശം മൂന്ന​ര കോടി ​ആളുകളാണ്​ എസ്​. ബി.ഐയുടെ ഡിജിറ്റല്‍ ബാങ്കിങ്​ സേവനമായ യോനോ ഉപയോഗിക്കുന്നത്​.

spot_img

Related Articles

Latest news