യു പി യിലെ യമുനാനദിയിൽ നിരവധി മൃതദേഹങ്ങൾ; ഭയന്ന് നാട്ടുകാർ

ലക്നൗ: കൊവിഡ് വ്യാപനം അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തിൽ ഭീതി പരത്തി ഉത്തർപ്ര​ദേശിലെ യമുനാ നദിയിലൂ‍ടെ ഒഴുകി വരുന്നത് നിരവധി മൃതദേഹങ്ങളാണ്. ഇതോടെ പ്രദേശത്തെ ജനങ്ങൾ കൊവിഡ് പരക്കുമോ എന്ന പേടിയിലാണ്. ഒഴുകി വരുന്ന മൃതദേഹങ്ങൾ കൊവിഡ് ബാധിച്ച് മരിച്ചവരുടേതാണോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ശ്മശാനങ്ങളിൽ മൃതദേഹങ്ങൾ കുമിഞ്ഞു കൂടിയതോടെ ഇവ നദിയിൽ ഒഴുക്കിയതാകാമെന്ന സംശയം ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഒഴുകിയെത്തിയ മൃതദേഹങ്ങൾ കണ്ടെത്തി സംസ്കരിക്കാനുള്ള ശ്രമത്തിലാണ് അധികൃതരെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. മരിച്ചവരുടെ കണക്കുകൾ സംസ്ഥാന സർക്കാരിന്റെയോ ജില്ലാ ഭരണകൂടത്തിന്റെയോ പക്കലില്ലെന്നതും ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. ഹാമിർപൂർ, കാൺപൂർ ജില്ലകളിൽ ധാരാളം പേർ കൊവിഡ് ബാധിച്ച് മരിക്കുന്നുണ്ടെന്നും ഇവരുടെ മൃത​ദേഹങ്ങൾ യമുനാ നദിയിലൊഴുക്കുകയാണെന്നും നാട്ടുകാർ പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

spot_img

Related Articles

Latest news