പാലക്കാട്ട് സേവാ ഭാരതിയുടെ വാഹന പരിശോധന; ഉത്തരേന്ത്യയല്ല കേരളമെന്ന് ടി സിദ്ദിഖ്

പാലക്കാട്ട് സേവാഭാരതി പ്രവര്‍ത്തകരും പൊലീസും ചേര്‍ന്ന് വാഹന പരിശോധന നടത്തുന്നതായി ടി സിദ്ദിഖ് എംഎല്‍എ. പാലക്കാട് കാടാംകോടാണ് സേവാഭാരതി എന്നെഴുതിയ ടി ഷര്‍ട്ട് ഇട്ട പ്രവര്‍ത്തകര്‍ പൊലീസിനൊപ്പം പരിശോധന നടത്തുന്നതെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

‘കടന്നുപോകുന്ന വാഹനങ്ങളോട് പൊലീസിനൊപ്പം തന്നെ സേവാഭാരതി അംഗങ്ങളും കാര്യങ്ങള്‍ ചോദിച്ചറിയുന്നുണ്ട്. പൊലീസിന്റെ അധികാരം സേവാഭാരതിക്ക് നല്‍കുന്നത് ശരിയാണോ എന്ന് പരിശോധിക്കണം. പൊലീസിനെ സംഘടനകള്‍ സഹായിക്കേണ്ടത് അധികാരം പങ്കിട്ട് കൊണ്ടാവരുത്. ഉത്തരേന്ത്യ അല്ല കേരളം എന്ന് മാത്രം പറയുന്നു.’- അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

കോവിഡ് വ്യാപനത്തിന്റെ ആദ്യ തരംഗത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ കര്‍ണാടക അതിര്‍ത്തിയില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞു പരിശോധന നടത്തിയത് വിവാദമായിരുന്നു.

നിരവധി രാഷ്ട്രീയ സംഘടനകളുടെ യുവജന സംഘടനകള്‍ സന്നദ്ധ പ്രവര്‍ത്തനവുമായി രംഗത്തുണ്ടെങ്കിലും അവരാരും തന്നെ പൊലീസിനൊപ്പം വാഹന പരിശോധനയില്‍ ഏര്‍പ്പാടാറില്ല. ആശുപത്രി സജ്ജീകരണങ്ങളും ഭക്ഷണ, മരുന്ന വിതരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളിലാണ് മറ്റു സംഘടനകള്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

spot_img

Related Articles

Latest news