ന്യൂഡല്‍ഹി : കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി തനിച്ചാണ് താമസം, കൂട്ടിന് ഒരു പൂച്ച മാത്രം. പുറത്തേക്ക് പോകാറുമില്ല, പുറത്തുനിന്ന് ആരേയും പ്രവേശിപ്പിക്കാറുമില്ല എന്നിട്ടും എനിക്ക് കോവിഡ് വന്നതെങ്ങനെയെന്നറിയില്ലെന്ന് തസ്ലീമ നസ്റിന്.
കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി പൂച്ചയോടൊപ്പം തനിയെ താമസിക്കുകയിരുന്നു. എന്നിട്ടും കോവിഡ് വന്നതെങ്ങനെയെന്ന് അറിയാന്‍ ആഗ്രഹമുണ്ടന്നും തസ്ലീമ നസ്റിന് ട്വിറ്ററില്‍ കുറിച്ചു. തനിക്ക് വേണ്ടതെല്ലാം താന്‍ തന്നെയാണ് ചെയ്യുന്നത്. നന്നായി ശ്രദ്ധിച്ചിട്ടും ഒരു ഫലവുമുണ്ടായില്ല എന്നും തസ്ലീമ കുറിച്ചു.
ബംഗ്ലാദേശ് സ്വീഡിഷ് പൗരത്വമുള്ള എഴുത്തുകാരിയാണ് തസ്ലീമ. എഴുത്തിലെ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ മൂലം സ്വന്തം രാജ്യമായ ബംഗ്ലാദേശില്‍ നിന്ന് 1944 ല്‍ ഇന്ത്യിലേക്ക് പലായനം ചെയ്ത ഇവര്‍ ഇപ്പോള്‍ ഡല്‍ഹിയിലാണ് താമസം. കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ രാജ്യ തലസ്ഥാനത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.