വിവാഹ, മരണാനന്തര ചടങ്ങുകളില്‍ കോവിഡ് മാര്‍ഗ രേഖ ലംഘനത്തിനു കര്‍ശന നടപടിയെടുത്തു പൊലീസ്. 8, 9 തീയതികളില്‍ നടന്ന വിവാഹ ചടങ്ങുകളില്‍ ആളുകളുടെ എണ്ണം കൂടിയതിന്റെ പേരില്‍ പകര്‍ച്ച വ്യാധി പ്രതിരോധ ഓര്‍ഡിനന്‍സ് പ്രകാരം 4 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു.
20 പേര്‍ക്കാണ് ഇപ്പോള്‍ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അനുവാദം.
വിവാഹ പരിപാടികളില്‍ 21ാമത്തെ ആള് എത്തിയാല്‍ മുഴുവന്‍ പേര്‍ക്കുമെതിരെ കേസ് എടുക്കാനാണ് പൊലീസ് തീരുമാനം. വരന്, വധു, മാതാപിതാക്കള്‍ അടക്കം ചടങ്ങില്‍ പങ്കെടുക്കുന്ന മുഴുവന്‍ പേര്‍ക്കും കേസുണ്ടാകും.
വിവാഹത്തിന് സ്ഥലം അനുവദിച്ച ഓഡിറ്റോറിയം, ആരാധനാലയം എന്നിവയുടെ ചുമതലക്കാരും പ്രതികളാകും.
നിയമ ലംഘനത്തിന് 5000 രൂപ പിഴയും 2 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം.