റിയാദ് : സൗദിയിലേക്ക് വരുന്ന യാത്രക്കാർ 3000 റിയാലിനു മുകളിലുള്ള പർച്ചേസിനും ഗിഫ്റ്റുകൾക്കും തതുല്യമായ വിദേശ കറൻസികൾക്കും ടാക്സ് അടക്കേണ്ടി വരുമെന്ന് സകാത്ത് ആന്റ് ടാക്സ് അതോറിറ്റി ഓർമ്മപ്പെടുത്തി. 3000 റിയാലിനു മുകളിലുള്ള വസ്തുക്കൾക്ക് സത്യവാങ്മൂലം നൽകുകയും വേണം.
ജിസിസി രാജ്യങ്ങളിലെ പൊതു കസ്റ്റംസ് നിയമ വ്യവസ്ഥയുടെ ഭാഗമായാണു ഇത് നടപ്പാക്കുന്നതെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
സൗദിയിലേക്ക് വരുന്നതോ സൗദിയിൽ നിന്ന് പുറപ്പെടുന്നതോ ആയ യാത്രക്കാർ കറൻസികൾ, ആഭരണങ്ങൾ, അല്ലെങ്കിൽ 60,000 റിയാലോ അതിൽ കൂടുതലോ വിലമതിക്കുന്ന വിലയേറിയ വസ്തുക്കളോ വിദേശ കറൻസികളിൽ തത്തുല്യമോ അല്ലെങ്കിൽ രാജ്യത്ത് നിരോധിച്ചിട്ടുള്ളതോ നിയന്ത്രിതമോ ആയ ഏതെങ്കിലും സാധനങ്ങൾ,സിഗരറ്റ്, പുകയില ഉൽപന്നങ്ങൾ ഉൾപ്പെടെയുള്ളവയ്ക്ക് സത്യവാങ്മൂലം സമർപ്പിക്കണം. www.customs.gov.sa എന്ന സൈറ്റ് വഴിയാണു സമർപ്പിക്കേണ്ടത്.